എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Posted by

“”…എന്താടീ നോക്കിപ്പേടിപ്പിയ്ക്കുന്നേ..?? നിനക്കെന്തേലും പറയാനുണ്ടേൽ പറ… അല്ലാതിതുപോലത്തെ ഊമ്പിത്തരംകാണിച്ചെന്നെ പൊട്ടനാക്കാൻ നോക്കിയാലെന്റെ വിധമ്മാറും… ഇന്നലെ കണ്ടേന്റെബാക്കി നീ കാണുകേംചെയ്യും..!!”””_ ഞാൻ ഭീഷണിയുടെസ്വരത്തിൽ പറഞ്ഞുനിർത്തുമ്പോഴും അവൾടുള്ളിലെന്താണെന്ന് അറിയാനുള്ളൊരു വ്യഗ്രതയെന്നിലുണ്ടായ്രുന്നു…

“”…ആ.! എനിയ്ക്കു പറയാനുണ്ട്… അതുപക്ഷേ നിന്നോടല്ല, നിന്റെ വീട്ടുകാരോട്… അതുമെല്ലാരുടേം മുന്നിലുവെച്ച്..!!”””_ അത്രയുംനേരമെന്നെ
പരിഹസിച്ചിരുന്ന അവൾടെ മുഖഭാവംമാറിയതും ഞാനുയർത്തിയ ഭീഷണിയ്ക്കുമുകളിൽ അവളുടെ ശബ്ദമുയർന്നതുമെന്നെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്…

“”…നീ… നീയെന്തോ പറയോന്ന്..??”””_ അവളുടെ ഭീഷണിയ്ക്കുമുന്നിൽ ശബ്ദംതാഴ്ത്തിക്കൊണ്ട് ഞാൻചോദിച്ചതും അവൾതുടർന്നു;

“”…നീ മെനിഞ്ഞാന്ന് കോളേജിന്റെ മുന്നിലുവെച്ചെന്നെ തെറിപറഞ്ഞതും ഇന്നലെ കോളേജിക്കേറിയെന്നെ നാണങ്കെടുത്തിയതുമൊക്കെ… അല്ലാതെന്താ..?? നിന്റച്ഛനോട് ചോദിയ്ക്കണമെനിയ്ക്ക്, ഡോക്ടറായ്ട്ടും മക്കളെ വളർത്തുന്നതിങ്ങനെയാണോന്ന്..?? പിന്നെ കീത്തൂനെ കെട്ടാമ്മരുന്ന ചെക്കന്റെ വീട്ടുകാരോടുമെനിയ്ക്ക് ചിലതു ചോദിയ്ക്കാനുണ്ട്..!!”””_ മുഴുവനായും ഉരുകിയൊലിയ്ക്കാൻ തുടങ്ങിയിരുന്ന എന്റെ മുഖത്തേയ്ക്കുനോക്കിയവൾ ശ്വാസമെടുക്കാനായി വാക്കുകൾമുറിച്ചതും എന്റെ ഗ്യാസേതാണ്ടൊക്കെ കഴിയാറായ്രുന്നു…

“”…അവരോട്… അവരോടെന്തോ ചോദിയ്ക്കൂന്ന്..??”””_ ആ ഒരുചോദ്യം, അതുഞാൻ മനഃപൂർവം ചോദിച്ചതായ്രുന്നില്ല… അറിയാതെ വായിൽനിന്നും വീണുപോയതാ…

Leave a Reply

Your email address will not be published. Required fields are marked *