“”…പിന്നെ ഹീറോ…”””_ വിയർത്തൊഴുകി കിടുമ്പനടിച്ചിരുന്നയെന്നെ അവൾ കൊഞ്ചിക്കൊണ്ട് മെല്ലെ തോണ്ടിവിളിച്ചു…
ശേഷം,
“”…എന്റെ ഫ്രണ്ട്സൊക്കെ പറഞ്ഞേ, നമ്മള് നല്ലമാച്ചാന്ന്… എനിയ്ക്കെന്തുകൊണ്ടും പറ്റിയചെക്കനാണ് ഹീറോയെന്ന്… അവരൊക്കെങ്ങനെ പറഞ്ഞപ്പൊ എനിക്കുന്തോന്നിയതു സത്യായിരിയ്‌ക്കോന്ന്… ഒന്നൂല്ലേലും ഇപ്പൊ പിജിയാവുമ്പോളേതാണ്ട് ആറാറര കൊല്ലം… അത്രേം വർഷംകൊണ്ട് ഞാൻ കോളേജിലുണ്ടാക്കിയെടുത്ത ഇമേജ് വെറും പതിനഞ്ചുമിനിറ്റുകൊണ്ട് പൊളിച്ചു കൈയ്യിത്തന്നവനല്ലേ നീയ്… അപ്പോളാ നിന്നെ മതിയെനിയ്ക്കും..!!”””_ അവൾ കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത നാണത്തോടെ മുഖംകുനിച്ചെന്റെ ഇടതുകൈയിൽ പതിയെവിരലോടിച്ചതും ഞാനവൾടെ കൈതട്ടിത്തെറിപ്പിച്ച് തികട്ടിവന്ന കലിപ്പിൽ അവൾടെ മുഖത്തിനുനേരേ വിരൽചൂണ്ടി…
എന്നാൽ ദേഷ്യത്തിനുംമേലേ എന്റെ നിസഹായതയായ്രുന്നു എന്നെക്കൊണ്ടങ്ങനെ ചെയ്യിച്ചത്…
“”…ദേ… ഹീറോ… വെറുതേയെന്നെ പേടിപ്പിയ്ക്കല്ല് കേട്ടോ… പേടിപ്പിച്ചാ ഞാമ്പോയെല്ലാരോടും പറഞ്ഞോടുക്കും..!!”””_ മീനാക്ഷിയൊരു കുറുമ്പിന്റെസ്വരത്തിലവൾടെ ഭീഷണിയുയർത്തിയപ്പോൾ എന്റെകൈ പതിയെതാഴ്ന്നു…
“”…ഹീറോ നന്നായ്ട്ടു വിയർത്തിട്ടുണ്ട്… തല്ക്കാലം ഏസിയൊക്കെ കൂട്ടിയിട്ട് ഇവടിരുന്നാവി മാറ്റ്… മീനുവേച്ചിപോയിട്ടേ ന്റെ നാത്തൂനെയൊന്നു കാണട്ടേട്ടോ..!!”””_ പറഞ്ഞുകൊണ്ടവളെന്റെ കവിളിലൊന്നുപിച്ചിയിട്ട് ഡോർതുറന്നു പുറത്തേയ്ക്കിറങ്ങി…
പിന്നെ കുനിഞ്ഞു ഗ്ലാസ്സിലൂടകത്തേയ്ക്കു നോക്കി ചുണ്ടുകൂർപ്പിച്ച് ഉമ്മ വെയ്ക്കുന്നൊരാഗ്യവും കാണിച്ച് ഗേറ്റ്കടന്നുള്ളിലേയ്ക്കു നടന്നു…