തന്ത തിരക്കിയസ്ഥിതിയ്ക്ക് എന്തേലും പണിയാന്നുറപ്പാണ്…
അതുകൊണ്ട് ഞാനതുമുറപ്പിച്ചുകൊണ്ടാണ് അവരുടെ റൂമിലേയ്ക്കു കയറിചെന്നത്…
അവിടെയപ്പോൾ അമ്മയും അച്ഛനും കീത്തുവുംകൂടി കൊടികുത്തിയ ചർച്ചയിലായ്രുന്നു…
അല്ല, ഇവറ്റകള് സീര്യസായി സംസാരിയ്ക്കുന്നിടത്ത് എനിയ്ക്കെന്താ കാര്യം..??
“”…എന്താ..?? വിളിച്ചെന്ന് ശ്രീക്കുട്ടിപറഞ്ഞു..!!”””_ ഞാൻ മുറിയിലേയ്ക്കു കയറിക്കൊണ്ട് അമ്മയോടുചോദിച്ചു… അതല്ലേലും അമ്മയോടായ്രിയ്ക്കുമല്ലോ ചോദ്യം…
“”…ഇവൾടെ കുറച്ചുകൂട്ടുകാരികള് വരുന്നുണ്ടെന്ന്… നീ പോയൊന്നവരെ കൂട്ടിക്കൊണ്ടു വരണം..!!”””_ എന്റെചോദ്യത്തിന് അച്ഛന്റെ ഉത്തരവ്പോലുള്ള മറുപടിവന്നു…
“”…മ്മ്മ്.! അല്ല, അവരുടെ നെറ്റിയില് ഇവൾടെ കൂട്ടുകാരികളാണെന്നുള്ള സ്റ്റിക്കറൊട്ടിച്ചിട്ടുണ്ടാവോല്ലോ ല്ലേ..??”””_ എന്റെ മറുചോദ്യംകേട്ടതും പുള്ളിയ്ക്ക് വിറഞ്ഞുകേറി…
എന്നാലെന്റെവർത്താനം കേട്ടിട്ടുള്ള അമ്മയുടെ വാപൊത്തി ചിരിയ്ക്കുമുന്നിൽ അങ്ങേരുടെ വായടഞ്ഞെന്നുമാത്രം…
“”…നല്ലൊരു ദിവസായ്ട്ടിന്നെങ്കിലും തറുതല പറയാതെടാ..!!”””_ പുള്ളി അന്നത്തെദിവസത്തെ പ്രത്യേകതയാലോചിച്ചുമാത്രം സംയമനംപാലിച്ചതും,
“”…പിന്നെ ഞാനെങ്ങനെയാ ഇവൾടെ കൂട്ടുകാരികളെയൊക്കെ തിരിച്ചറിയുന്നേ..??”””_ ഞാനെന്റെ സംശയമാരാഞ്ഞു…
“”…അതിനു നീ കൂടുതല് സാഹസോന്നുങ്കാട്ടണ്ട… അവരുടെകൂട്ടത്തില് മീനുവുമുണ്ടാവും… മീനൂനെ നിനക്കറിയാലോ..??”””_ എന്റെ സംശയത്തിനുള്ളുത്തരം, അത്രയുംനേരം കട്ടിലിലിരുന്ന് ഞങ്ങളെ മാറിമാറിനോക്കി മുടിയുണക്കിക്കൊണ്ടിരുന്ന കീത്തുവാണ്പറഞ്ഞത്…