“”…നിനക്കേ… നിനക്കു പൂവല്ല… പൂ…”””_ പറയാൻവന്ന തെറി മുഴുവിപ്പിയ്ക്കാതെ നാവിനെതടഞ്ഞതും എന്റെ മുഖഭാവംകണ്ടിട്ടവള് വീണ്ടും വാപൊത്തി ചിരിയ്ക്കാൻതുടങ്ങി…
“”…അതേ… എനിയ്ക്കു പൂമേടിച്ചുതന്നില്ലേൽ ഞാൻ സത്യായിട്ടുമെല്ലാക്കാര്യോം എല്ലാരോടും പറഞ്ഞുകൊടുക്കും… പിന്നെ അയ്യോപൊത്തോ പറഞ്ഞുവരല്ലും… കേട്ടല്ലോ..??”””_ അവൾവീണ്ടും ഭീഷണിമുഴക്കിയപ്പോൾ ഞാനാകെ വല്ലാത്തൊരവസ്ഥയിലായി…
“”…അകത്തൂന്നെനിയ്ക്കൊരു പായ എടുത്തോണ്ട് തരാവോ..?? ഞാനതുംവിരിച്ചീ നടുമുറ്റത്തു കെടന്നുതരാം… നിനക്ക് ചെയ്യനുള്ളതൊക്കെ ചെയ്തിട്ടു നീപൊക്കോ..!!”””_ ഞാനെന്റുള്ളിലെ അമർഷവും നിസഹായതയുമെല്ലാംകൂടി ചേർത്തവൾമുന്നിൽ വിളമ്പി…
“”…അയ്യേ.! ഹീറോയിത്രേയുള്ളോ..?? കോളേജിലുവന്നിട്ടുള്ള ഡയലോഗ്സൊക്കെ കണ്ടപ്പോൾ ഒരു സൂപ്പർഹീറോയായ്രിയ്ക്കോന്നാ കരുതിയേ… എന്നിട്ടിതിപ്പോ…”””_ അവൾവീണ്ടും ചുണ്ടുകൾ കൂട്ടിപ്പിടിച്ചുകൊണ്ട് ചിരിയമർത്തി…
“”…നെനക്കെന്താടീ കോപ്പേ കഴയ്ക്കുന്നുണ്ടോ..??”””
“”…ആം.! കുറേശ്ശേ… എന്താ മാറ്റിത്തരുവോ..?? ങ്ങും..??”””_ എന്റെചോദ്യത്തിന് അതിലുംമാസ്സ് മറുപടിവന്നതേ എന്റെവായടഞ്ഞു…
“”…നിനക്കു പൂവല്ലേ വേണ്ടേ..?? ഞാമ്മാങ്ങിക്കൊണ്ടു വരാം… പിന്നെന്നെ ശല്യഞ്ചെയ്യാൻ വന്നേക്കരുത്..!!”””_ അവളോടൊരു മുന്നറിയിപ്പുപോലെ പറഞ്ഞശേഷം ഞാൻ കാറിനടുത്തേയ്ക്കു നടന്നു…
ഒട്ടും സമയംപാഴാക്കാതെ വണ്ടിയുമെടുത്ത് മാർക്കറ്റിലേയ്ക്കുവിട്ടു…
ഒരു പെണ്ണിന്റെമുന്നിൽ തോറ്റുപോകുന്നതിന്റെ എല്ലാ ദേഷ്യവുമെന്നിലുണ്ടായ്രുന്നെങ്കിലും കീത്തുവേച്ചീടെ മുഖമാലോചിച്ചതുകൊണ്ട് മാത്രമാണ് അവൾടായുസ്സ് നീണ്ടത്…