അവിടെ അച്ചാറിരുന്നഭാഗം ശൂന്യം…
കൊതികൊള്ളാണ്ടിരിയ്ക്കാൻ ചെക്കൻ അച്ചാറ് മൊത്തത്തിലെടുത്തുകളഞ്ഞു…
…ആം.! ഇലയോടെ തൂത്തുപെറുക്കി എറിയാണ്ടിരുന്നത് ഭാഗ്യം.!
“”…ഡാ മോനേ..!!”””_ അവനേംനോക്കി പല്ലുംകടിച്ചിരിയ്ക്കുമ്പോഴാണ് മീനാക്ഷിയുടെ വിളികേട്ടത്…
അക്കൂട്ടത്തിൽ,
“”…ഇവനിങ്ങനെ പലപൊട്ടത്തരങ്ങളും പറഞ്ഞുതരും, മോനതൊന്നും കാര്യവാക്കണ്ട… മോനപ്രത്തെ കസേരേലിറങ്ങിയിരി..!!”””_ അവൾ വീണ്ടും കൂട്ടിച്ചേർത്തപ്പോൾ അവനെന്നെ നോക്കി…
അതിനുഞാൻ മാറല്ലേന്നർത്ഥത്തിൽ കണ്ണുകാണിച്ചു…
“”…ഇറങ്ങി അപ്രത്തിരീടാ… നിന്നോടെത്രനേരായ്ട്ട് പറയുന്നു… ദേ വെർതേന്റെ സ്വഭാവം മാറ്റിയ്ക്കരുത്..!!”””_ ഒരൊറ്റ നിമിഷംകൊണ്ട് മീനാക്ഷിയുടെ വിധംമാറിയതും ചെക്കൻ പിടഞ്ഞങ്ങപ്പുറത്തെ കസേരയിലേയ്ക്കു വീണു…
തലയുയർത്തി ഞാനൊന്നവളെനോക്കിയതും അവളെന്നെയൊന്നു കണ്ണിറുക്കികാണിച്ചിട്ട് കസേരയുടെയും ടേബിന്റെയുമിടയിലൂടെ ഒഴിഞ്ഞു കിടന്ന കസേരയിലേയ്ക്കു നൂണ്ടുകയറി…
അവൾടെ പ്രവർത്തികണ്ടയെല്ലാരും ഞങ്ങളെനോക്കി പൂരചിരിയും…
എന്നാലവൾടെ സാമീപ്യം വീണ്ടുമെന്റെ ഗ്യാസഴിച്ചുവിട്ടു…
അപ്പോഴേയ്ക്കും എന്റെ വലതുഭാഗത്ത് മുന്നത്തെ പന്തിയ്ക്കിരുന്ന രണ്ടുമൂന്നു ചേട്ടന്മാരെഴുന്നേൽക്കുകയും അവിടെയെല്ലാം അവൾടെ കൂട്ടുകാരികൾ വന്നിരിയ്ക്കുകയും ചെയ്തതോടെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയിലായിഞാൻ…
മെല്ലെ കസേരയും പിന്നിലേയ്ക്കു നീക്കിയിട്ട് എഴുന്നേൽക്കാനൊരുങ്ങിയതും ,
“”…സിദ്ധുവെന്തിനാ എഴുന്നേൽക്കുന്നേ..?? ഞങ്ങളോടൊപ്പമിരിയ്ക്കാനെന്താ നാണക്കേടുണ്ടോ നിനക്ക്..??”””_ എന്നു ചോദിച്ചുകൊണ്ട് ദിവ്യയെന്നെ വീണ്ടുമവിടെ പിടിച്ചിരുത്തി…