എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Posted by

…അല്ല, നിന്റച്ഛന് പിണ്ഡംവെയ്ക്കാനെന്നു പറയണംന്നുണ്ടായ്രുന്നു…

പക്ഷേ പറഞ്ഞാൽ ഡയലോഗുമാത്രമല്ല, മറ്റുപലതും പുറത്തേയ്ക്കുചാടും എന്നതുകൊണ്ടുമാത്രം ഞാൻ സംയമനം പാലിച്ചു…

ഒരുവിധം ചോറുംവിഴുങ്ങി വെള്ളംകുടിച്ചപ്പോഴും പായസവുമായി ലവനവിടെ കുറ്റിയടിച്ചുനിന്നു…

“”…എന്റെ പൊന്നനിയാ എനിയ്ക്കു പായസോന്നുമ്മേണ്ട… നീ വേറാർക്കേലും കൊണ്ടോയിക്കൊട്..!!”””_ അവനെനോക്കി ഞാൻ പറഞ്ഞതും,

“”…അതെന്താ നെനക്കു പായസമ്മേണ്ടാത്തേ..??”””_ ഇന്നസെന്റേട്ടന്റെ ടോണിൽ ഇടതുവാക്കുന്ന് ട്രോളുവന്നു… അതിനുഞാൻ തിരിഞ്ഞവളെ രൂക്ഷമായൊന്നു നോക്കിയപ്പോൾ, മലർന്നിരുന്ന് ഡിസ്പോസിബിൾ ഗ്ലാസ്സുംകടിച്ചു പിടിച്ചുകൊണ്ടെന്നെയാ തെണ്ടി പാളിനോക്കുവായ്രുന്നു…

ഞാൻ നോക്കുന്നുണ്ടെന്നു മനസ്സിലായതും, ഒന്നുമറിയാത്തമട്ടിൽ ആടിയാടി ചുറ്റുമൊക്കെ വീക്ഷിയ്ക്കുവാണ്…

ചെരുവത്തോടെയാ പായസംമേടിച്ച് തലവഴിയേ ഒഴിച്ചാലോ..??

“”…ചേട്ടാ പായിസം..??”””_ ആ ചെക്കനെന്നെ പായസം കുടിപ്പിച്ചേവിടുള്ളുവെന്ന ഭാവത്തിൽ ഉറച്ചുനിൽക്കുവാണ്…

“”…നീയൊരു കാര്യഞ്ചെയ്… ദാ…
എന്റെ വായിലോട്ടിങ്ങൊഴിച്ചു താ… നിന്റെ നെഞ്ചിലെ കല്ലങ്ങെറങ്ങട്ടേ..!!”””_ ഞാനവന്റെനേരേ വാപൊളിച്ചു കാണിച്ചുകൊണ്ട് രോഷത്തോടെപറഞ്ഞതും മീനാക്ഷിയറിയാതെ എക്കിച്ചിരിച്ചുപോയി…

“”…അവനങ്ങനൊക്കെ പറയും… മോനൊഴിച്ചോ..!!”””_ അവളെന്റെയില അഡ്ജസ്റ്റ് ചെയ്തുകൊണ്ട് ആ ചെക്കനോടുപറഞ്ഞു…

“”…എനിയ്ക്കു
വേണ്ടെന്നുപറഞ്ഞു, ഇനിയുമിതിലൊഴിയ്ക്കുവാണേൽ ഒഴിപ്പിയ്ക്കുന്നവര് കുടിയ്ക്കും…!!”””_ ഞാനൊരു പുച്ഛഭാവത്തിൽ പറഞ്ഞെഴുന്നേൽക്കാനൊരുങ്ങിയതും, അവളിടതുകൈ ചെരിച്ചുപിടിച്ചെന്റെ മുണ്ടിന്മേൽ പിടുത്തമിട്ടു;

Leave a Reply

Your email address will not be published. Required fields are marked *