“”…മര്യാദയ്ക്കു ഞാമ്പറയുന്നേംകേട്ടിരുന്ന് പായസംകുടിച്ചോ… ഇല്ലേ, ഞാനീ മുണ്ടിങ്ങ് പറിച്ചെടുക്കും..!!”””_ അവളെന്നോടു ചേർന്നിരുന്ന് ചെവിയിലാണത് പറഞ്ഞതെങ്കിലും മറ്റാരെങ്കിലും കേട്ടിട്ടുണ്ടാവോന്നഭീതിയിൽ ഞാനൊന്നു ചുറ്റുംനോക്കി…
ആരും ശ്രെദ്ധിയ്ക്കുന്നില്ലെന്ന് മനസ്സിലായതും ഞാൻ മെല്ലെയവൾടെ മുണ്ടിന്മേലുള്ളപിടി വിടീപ്പിയ്ക്കാൻ ശ്രെമിച്ചു…
അതോടവൾടെ കൈമുറുകുകയും മടിക്കുത്തിനു ചെറിയ സ്ഥാനചലനം സംഭവിയ്ക്കുന്നതും ഞാനറിഞ്ഞു…
“”…ദേ… വെറുതെയെന്നെ ദേഷ്യം പിടിപ്പിയ്ക്കല്ലും… ഞാൻ സത്യായ്ട്ടും മുണ്ടുപറിച്ചെടുക്കും… പിന്നെ ആളുകൾടെമുന്നില് മാനംപോയെന്നും പറഞ്ഞ് എന്റെപിന്നാലെ വന്നേക്കരുത്… പറ, മാനംവേണോ പായസംവേണോ..??”””_ അവൾ ശബ്ദംതാഴ്ത്തി എനിയ്ക്കുള്ള അന്ത്യശാസനവും തന്നിട്ട് പായസവുമായിനിന്ന ചെക്കനോട് ഒഴിച്ചോളാനാംഗ്യം കാട്ടി…
എന്തായാലും മാനംപോകുന്നതിനും നല്ലതാണല്ലോ പായസം കുടിയ്ക്കുന്നത് എന്ന ചിന്തയുദിച്ചതും, അല്ലെങ്കിൽ ലേശം പായസമൊഴിയ്ക്ക് പഴവും കൂട്ടിക്കഴിയ്ക്കാമെന്ന മട്ടിൽ ഞാനുമിരുന്നു…
എന്തോ ചെറിയ പയ്യനായതുകൊണ്ട്
അവനെന്റമ്മയ്ക്കു വിളിച്ചില്ല…
“”…ഇലയിലൊഴിയ്ക്കണ്ട… ഗ്ലാസ്സിത്തന്നാമതി..!!”””_ അവനിലയിലേയ്ക്കൊഴിയ്ക്കാൻ തുടങ്ങിയതും ഞാൻ കൈകൊണ്ടില മറച്ചശേഷം ഗ്ലാസ്സെടുത്തുവെച്ചു…
അതാവുമ്പോൾ ഗ്ലാസ്സുമായെഴുന്നേറ്റു പോകാലോ…
“”…ഏയ്.! ഗ്ലാസ്സിലൊന്നുമ്മേണ്ട… നീയേ… നീയിലയിൽ കുടിച്ചാമതി..!!”””_ അവൾ മുണ്ടിൽനിന്നും കൈവിടുവിച്ച് ഗ്ലാസ്സുമാറ്റിയതും എഴുന്നേറ്റോടിയാലോന്നു ചിന്തിച്ചതാ…