പക്ഷേ അവളെ വിശ്വസിക്കാമ്പറ്റില്ല, ചിലപ്പോൾ പിന്നാലെവന്ന് മുണ്ടുവലിച്ചുപറിയ്ക്കും…
എനിയ്ക്കവളുടെ സ്വഭാവത്തെകുറിച്ച് ഏകദേശരൂപമുള്ളതുകൊണ്ട് ഞാനനങ്ങാതെ ഇലയിലേയ്ക്കു പായസം വിളമ്പുന്നതും നോക്കിയിരുന്നു…
“”…എന്നാലെനിയ്ക്കൂടി ഒഴിച്ചോടാമോനേ..!!”””_ മീനാക്ഷി ബാക്കിവന്ന ചോറ് ഒരുവശത്തേയ്ക്കൊതുക്കിയ ശേഷം കൈവിരലീമ്പിക്കൊണ്ട് പറഞ്ഞു…
ഞാനറപ്പോടെ അവളുടെ ചെയ്തിയെ നോക്കിക്കൊണ്ട് മുഖംവെട്ടിച്ചു…
മൈ ബോസ്സ് ഫിലിമിൽ ദിലീപേട്ടൻ മമ്തയെ വെറുപ്പിയ്ക്കാനായി കാട്ടിക്കൂട്ടുമ്പോലെ അവള് വിരലീമ്പികൊണ്ട് പ്രത്യേകതരത്തിലുള്ള ശബ്ദങ്ങളൊക്കെ പുറപ്പെടുവിയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ മുഖത്തൊരു വെറുപ്പും ഫിറ്റുചെയ്തുകൊണ്ട് കുനിഞ്ഞിരുന്നു…
പായസം കഴിച്ചുതുടങ്ങിയശേഷം അവൾടെ അനക്കമൊന്നും കേൾക്കാതെയായപ്പോൾ ഞാൻ വീണ്ടുമൊന്നു പാളിനോക്കി…
എങ്ങനാ നോക്കാണ്ടിരിയ്ക്ക, ആറ്റംബോംബല്ലേ അടുത്തിരിയ്ക്കുന്നേ…
നോക്കുമ്പോൾ,
ഇലയിലേയ്‌ക്കൊഴിച്ച അടപ്രദമനിലേയ്ക്ക് പാതി മാറ്റിവെച്ചിരുന്ന പപ്പടപ്പൊടിയും പഴവുംചേർത്ത് കുഴച്ചുമറിയ്ക്കുന്ന തിരക്കിലായിരുന്നു കക്ഷി…
ഞാൻ നോക്കുന്നകണ്ടതും വേണോയെന്നർത്ഥത്തിൽ കണ്ണുകാട്ടിയിട്ട് കുഴച്ചുമറിച്ച പായസം നാലുവിരലിൽ കോരിയെനിയ്ക്കു നേരേനീട്ടി…
അതുകണ്ടതും ഞാൻ വീണ്ടുമറപ്പോടെ മുഖം വെട്ടിച്ചുമാറ്റുവായ്രുന്നു…
“”…എടാ അശോകേട്ടൻ വിളിച്ചിരുന്നു, കോൺക്രീറ്റിനൊരാൾടെ കുറവുണ്ടെന്ന്… കൂടെച്ചെല്ലാമ്പറ്റോന്ന് ചോദിയ്ക്ക്..!!”””_ കഴിച്ചുകഴിഞ്ഞ ഇലയുമായെഴുന്നേറ്റു പുറത്തേയ്ക്കുപോണ വഴിയ്ക്ക് ശ്രീ, മീനാക്ഷിയുടെ ഇലയിലേയ്ക്കു നോക്കിപറഞ്ഞതും എല്ലാരുടേംകണ്ണുകൾ അവൾടിലയിലേയ്ക്കു നീണ്ടു…