“”…ഈ പെണ്ണിതെന്തോന്നാ കാട്ടുന്നേ..?? എടീ നീയിങ്ങനെ പിടയ്ക്കാതെ നിന്നേങ്കൊണ്ടേ പോവൂ..!!”””_ അവൾടെയോട്ടവും കാറിന്റെ ഡോറിൽപിടിച്ചുള്ള നിൽപ്പുമൊക്കെകണ്ട കീത്തുവതുപറഞ്ഞതും കൂട്ടുകാരികളൊക്കെ ചിരിയ്ക്കാൻതുടങ്ങി…
എന്നാലതൊന്നുമാ സാധനത്തിനൊരു പ്രശ്നമേയായ്രുന്നില്ല…
“”…അവള് വെള്ളിമൂങ്ങയാ… വെള്ളിമൂങ്ങ… മുൻസീറ്റിലിരുന്നേപോവൂ..!!”””_ കീത്തുവിന്റെ കയ്യുംപിടിച്ച് കാറിനടുത്തേയ്ക്കുനടന്ന ദിവ്യയങ്ങനെപറഞ്ഞപ്പോൾ വീണ്ടുമവളുമാരെല്ലാ കൂടി പൊട്ടിച്ചിരിമുഴക്കി…
“”…നീയെന്തിനാടീയിങ്ങനെ പിള്ളേരെക്കൊണ്ടു പറയിപ്പിയ്ക്കുന്നേ…??
കുട്ടിഡോക്ടറാ, എന്നിട്ടും കുട്ടിക്കളിയ്ക്കൊരു കുറവുമില്ല..!!”””_ അപ്പോഴേയ്ക്കും മുന്നിലെ സീറ്റിലേയ്ക്കിരുപ്പുറപ്പിച്ചു കഴിഞ്ഞിരുന്ന മീനാക്ഷിയോട് ഗ്ലാസ്സിലൂടെനോക്കി കീത്തുചോദിച്ചതും അവൾ തിരിച്ചു കൊഞ്ഞനംകുത്തിക്കൊണ്ട് മറുപടിനല്കി…
“”…ഇതാണോ കുട്ടിക്കളി..?? ഇതിനുനമ്മള്
മുതുക്കുകൂത്താട്ടമെന്നാ പറയുന്നേ…!!”””_ അത്രയുംനേരമെന്നിൽ
ഉറങ്ങിക്കിടന്നമൃഗം സ്വയമറിയാതെ പുറത്തുചാടിപ്പോയെന്ന് ഞാനുമൊരുഞെട്ടലോടെ മനസ്സിലാക്കി…
ആ ഒരു ഭീതി മനസ്സിനെതഴുകിയതും
ഇനിയെന്തെന്നഭാവത്തിൽ ഞാനവളെനോക്കി…
കീത്തുവും കൂട്ടുകാരികളും തലതല്ലിചിരിയ്ക്കുന്നത്
ജാള്യതയോടെ മാറിമാറിനോക്കിയ മീനാക്ഷി തിരിഞ്ഞ് കത്തുന്ന കണ്ണുകളോടെന്നെ
ഉഴിഞ്ഞു…
സോറി, മനഃപൂർവമല്ല… അറിയാണ്ടു പറ്റീതാന്നുള്ളഭാവത്തിൽ ഞാനവളോട് കണ്ണുകാണിച്ചു…