“”…വേണോ..??”””_ പാക്കറ്റിന്റെ മുകൾഭാഗംമുഴുവൻ കടിച്ചുപിന്നി വലിയ ഹോളാക്കിയശേഷം എനിയ്ക്കുനേരേ നീട്ടിക്കൊണ്ട് ചോദിച്ചതും പിടിച്ചുമേടിച്ചു പുറത്തെറിഞ്ഞു കളയാനുള്ള കലിപ്പുണ്ടായിരുന്നു എനിയ്ക്ക്…
എങ്കിലുമൊന്നും മിണ്ടാതെ നിഷേധാത്മകമായി തലയാട്ടിക്കൊണ്ട് മുന്നിലേയ്ക്ക് കണ്ണുനട്ടു…
“”…ഒരെണ്ണം..!!”””_ വീണ്ടും കോന്ത്രമ്പല്ലുകാട്ടിയുള്ള ചിരികണ്ടപ്പോൾ ഞാനൊന്ന് രൂക്ഷമായിനോക്കി…
“”…ആ ബസ്സ്സ്റ്റോപ്പിനുമുന്നില് നിർത്തിയാമതി മോനേ..!!”””_ ദിവ്യയെന്നെ ചുരണ്ടിക്കൊണ്ട്പറഞ്ഞതും ഞാൻ വണ്ടിയങ്ങോട്ടേയ്‌ക്കൊതുക്കി…
“”…വേണേൽ ഞാനങ്ങ് വീട്ടിലാക്കിത്തരാം..!!”””_ വലിയ താല്പര്യമൊന്നുമില്ലായിരുന്നെങ്കിലും സാമാന്യമര്യാദപോലെ ഞാൻപറഞ്ഞതിന് അവള്മാര് വേണ്ടെന്ന് തലകുലുക്കി…
“”…ഒരു പത്തുമിനിറ്റിനുള്ളിൽ ഇവിടന്നുബസുണ്ട്… നിങ്ങളുപൊക്കോ..!!”””_ ദിവ്യ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാനും മറുചിരിചിരിച്ചശേഷം
പെട്ടെന്ന് വണ്ടിതിരിച്ചു…
കൂടുതല് നിർബന്ധിച്ചെന്തിനാണ് പണിമേടിയ്ക്കുന്നത്..??
തിരിച്ചുള്ളവരവിൽ ആദ്യം കുറച്ചുസമയം മീനാക്ഷിയുടെപല്ലുകൾ ലെയ്സിനെ ബലാത്സംഗചെയ്യുന്ന ശബ്ദംമാത്രമേയുണ്ടായ്രുന്നുള്ളൂ…
ഇടയ്ക്കു വാകടഞ്ഞപ്പോൾ ലെയ്സ്പാക്കറ്റിനെ സീറ്റിന്റെയും ഡോറിന്റെയുമിടയ്ക്കുള്ള മൂലയിലേയ്ക്ക് ചാരി നിർത്തിയിട്ടെന്റെനേരേ തിരിഞ്ഞിരുന്നു…
എന്താ ഉദ്ദേശമെന്നമട്ടിൽ ഞാനവളെയൊന്നു തുറിച്ചുനോക്കിയപ്പോൾ അവൾ തിരിച്ചെന്നെ സംശയഭാവത്തോടെ നോക്കി…