ശേഷം,
“”…മ്മ്മ്..?? എന്തോപറ്റി..?? വല്ല വള്ളിയുംപിടിച്ചോ..??”””_ അവൻ കൂട്ടിച്ചേർത്തതും,
“”…എനിയ്ക്കു നിന്റൊരു ഹെൽപ്പുവേണോടാ… വേറെ നിവർത്തിയില്ലാത്തോണ്ടാ..!!”””
“”…എന്താ..??”””_ എന്താണെങ്കിലും പറയാനുള്ളയനുമതി തന്നുകൊണ്ടവനെന്നെ നോക്കിയപ്പോൾ ഞാനവനെയുംകൂട്ടി പതിയെ മുന്നിലേയ്ക്കുനടന്നു…
“”…എടാ… കീത്തുവേച്ചീടെ ഫ്രണ്ട്സുവരുന്നുണ്ട്… ഒന്നവരെപ്പോയി പിക്കുചെയ്യോ..?? ഇവിടെ ജംഗ്ഷൻവരെ പോയാമതി..!!””‘ _ ഞാനവന്റെ തോളേൽകയ്യുമിട്ടുകൊണ്ട് ഗേറ്റിനടുത്തേയ്ക്കു നടക്കുന്നതിനിടയിൽ ചോദിച്ചു…
അതിൽ മനഃപൂർവ്വമാണ് മീനാക്ഷിയുടെ പേരുൾപ്പെടുത്താഞ്ഞത്… ഞാനവളെ പേടിച്ചൊഴിയുന്നതാണെന്ന് അവന് തോന്നരുതല്ലോ…
“”…ഒന്നുപോടാ നാറി… അപ്പോപ്പിന്നെ ഇവിടുത്തെകാര്യമെല്ലാം നിന്റെ തന്തവന്നു ചെയ്യുവോ..?? നീ വേറാരേലും പറഞ്ഞുവിട്..!!”””
“”…അതല്ലടാ… വരുന്നത് പെമ്പിള്ളേരല്ലേ… ആരേലുമെങ്ങനാ പറഞ്ഞുവിടുന്നെ..??”””
“”…ഓ.! നെനക്കത്രയ്ക്കുള്ള ബോധോക്കെയുണ്ടായ്രുന്നോ..?? എന്നാ നീതന്നെ പോ..!!”””
“”…ങ്ഹൂം.! എനിയ്ക്കു പറ്റത്തില്ല..!!”””
“”…അതെന്താ നെനക്കുപോയാല്..??”””_ ഞാൻ വീണ്ടുമൊഴിഞ്ഞു മാറിയപ്പോൾ അവനൊരു സംശയത്തോടെ തിരിച്ചുചോദിച്ചു…
“”…ഡേയ്… നെനക്കു പോവാമ്പറ്റോങ്കിലതു പറേഡേയ്… അല്ലാതെ കൂടുതല് ചോദ്യങ്ങളൊന്നുമ്മേണ്ട..!!”””_ അവന്റെ ചോദ്യംചെയ്യല് കേട്ടപ്പോളെനിയ്ക്കങ്ങ് ചൊറിഞ്ഞുകേറി…
“”…എന്താ മീനാക്ഷിയും വരണുണ്ടോ..??”””_ എന്റെ ഒഴിഞ്ഞുമാറ്റവും അസ്ഥാനത്തുള്ള ദേഷ്യപ്പെടലുമൊക്കെ കണ്ടപ്പോൾതന്നെ അവനു കാര്യമ്പിടികിട്ടി…