പാലിൻ്റെ പാത്രം ഇരിത്തിയിൽ വെച്ച ശേഷം ഓമനേച്ചി സാരി ശരിയാക്കി, പോവാനായി റെഡി ആയി.. അമ്മ പശുക്കൾക്ക് കുറച്ച് പുല്ല് ഇട്ട് കൊടുത്തിട്ട്,
“എടാ… നീ എന്താ ഈ പിന്നേം പിന്നേം കലക്കണേ!!??, വേഗം സൊസൈറ്റിയിൽ പോയിട്ട് വാ..”
ഞാൻ പതുക്കെ അവിടുന്ന് എഴുന്നേറ്റു.. എന്നിട്ട് പാൽ പത്രം എടുത്ത് പോവാനായ് തയ്യാറായി.. അപ്പോഴേക്കും ഓമനേച്ചി , ” ഏടത്തി എന്നാ ഞാൻ പോയിട്ട് വരാം..”
“ശരി മോളെ.. ” എന്നിട്ട് അമ്മ എന്നെ നോക്കി, “നീ ഇത് എന്ത് നോക്കി നിക്കുകയാ.. പോവാൻ നോക്കട ചെക്കാ..”
ഈ അമ്മ എന്നെ നാറ്റിച്ചേ അടങ്ങൂ … ഞാൻ മനസ്സിൽ പിറുപിറുത്തു.
അത് കേട്ട് ഓമനേച്ചിയോട് ഒന്ന് ചിരിച്ചുപോയി, ഞാൻ ചമ്മി പാൽ പത്രം എടുത്ത് ഓമനേച്ചിയുടെ പിന്നാലെ നടന്നു, മുറ്റത്തെത്തിയപ്പോ ഓമനേച്ചി എന്നെ ഒന്ന് തിരിഞ്ഞ് നോക്കി, ഞാൻ എല്ലാം ഓകെ ആവും എന്ന രീതിയിൽ ഞാൻ തലയനക്കി.. ഓമനേച്ചി നടന്നു പോവുന്നത് കണ്ടപ്പോ എനിക്ക് വല്ലാത്ത സങ്കടം തോന്നി. അപ്പോ തന്നെ ഞാൻ തീരുമാനിച്ചു,
ഓമനേച്ചിക്ക് ഇനി ഒന്നിനും ഒരു കുറവുണ്ടാവരുത്, ഞാൻ പൊന്നുപോലെ നോക്കും എൻ്റെ ഓമനേച്ചിയെ..!
അങ്ങനെ ഞാൻ പാലും കൊണ്ട് സൊസൈറ്റിയിൽ പോയി തിരിച്ചു വരുന്ന വഴിക്ക് നിധീഷ്നെ കണ്ടു്, “എടാ..വിനീതേ.. മറ്റേ സൗചന്ന്യ ഹെൽത്ത് ചെക്കപ്പ് എൻ്റെ ഒരു മീറ്റിംഗുണ്ട് ഉച്ചയ്ക്, നീ വരൂലെ..??”
“നോക്കാടാ… അഥവാ വന്നിലേൽ നീ കൈകാര്യം ചെയ്തേക്ക്”
“നീ എല്ലാത്തിനും നൈസ് ആയിട്ട് സ്കൂട്ടാവുന്നുണ്ട് കേട്ടാ… ”
“നിനക്കറിഞ്ഞൂടെ എനിക്കിത്തിലൊന്നും വല്ല്യ താത്പര്യമില്ലെന്ന്”
“ഹം..”
“ഞാൻ നോക്കട്ടെ.. ടൈം ഉണ്ടേൽ വരാം”
“എന്നാ..ശരിയെടാ.. ഞാൻ ഒന്ന് ടൗണിൽ പോയിട്ട് വരാം..”
“എന്നാ..ഓകെ… പിന്നെ കാണാം” എന്നും പറഞ്ഞ് ഞാൻ വണ്ടിയെടുത്ത് വീട്ടിലേക്ക് പോന്നു.