“അത് ഡബ്ട് ആണചാ… പ്രൊബേഷൻ പിരീഡ് കഴിഞ്ഞാൽ ട്രാൻസ്ഫർ ന് അപേക്ഷിക്കാം എന്നാ തോന്നുന്നേ..”
“ഹും.. എന്തായാലും ജോലിയുടെ കാര്യത്തിൽ ഒരു തീരുമാനം അയല്ലോ..”
അത് കേട്ട അമ്മ, “എല്ലാം മുത്തപ്പൻ്റെ അനുഗ്രഹം, ഞാൻ എത്ര നേർച്ചകൾ നേർന്നത..”
“നേർചയൊന്നും അല്ലാ… ഞാൻ പഠിച്ചിട്ടാ പാസ്സ് ആയത്” ഒരു ഗമയിൽ അങ്ങ് തള്ളി .
അങ്ങനെ ഭക്ഷണം കഴിച്ച് കൈയ്യും കഴുകി സോഫയിൽ വന്നിരുന്നു. അച്ഛന് ഉച്ചയ്ക്ക് ഇച്ചിരി മയങ്ങുന്ന ഒരു ശീലമുണ്ട്, ആയ സമയത്ത് കുപ്പി പോക്കണം. അതായിരുന്നു എൻ്റെ പ്ലാൻ.
അപ്പൊൾ അച്ഛൻ അകത്തേക്ക് പോയി… ഞാൻ പയ്യെ എഴുന്നേറ്റ് കുപ്പി ഇരിക്കുന്ന റൂമിലേക്ക് പോകാൻ തുനിഞ്ഞതും പുറകിൽ നിന്ന് അച്ഛൻ വിളിച്ചു, “ടാ…. വിച്ചു..!!”
ഞാൻ ഒന്ന് ഞെട്ടി തിരിഞ്ഞ് നോക്കി, അച്ഛൻ അടുത്ത് വന്ന് കുറച്ച് പൈസാ നീട്ടി, “പോയി അടിച്ച് പൊളിച്ചിട്ട് വാടാ മക്കളേ…!”
അത് കേട്ട എൻ്റെ മനസ്സ്, ” ഹേ… എന്ത്… !!!! എൻ്റെ അച്ഛൻ തന്നെയാണോ ഈ പറയണത്” ഞാൻ ഉള്ളിൽ പറഞ്ഞു.
“എല്ലാവരും കാത്തിരിക്കുന്നുണ്ടവും ചെല്ല്” എത്തൂടെ കേട്ടപ്പോ എനിക്ക് ഭയങ്കര സന്തോഷം ആയി, പിന്നെ ഞാൻ കുപ്പി അടിച്ചുമാറ്റമൊന്നും നിന്നില്ല. പുറത്തേക്ക് ഇറങ്ങനായ് റെഡി ആയി.
അമ്മ, “വിച്ചു… പോവല്ലേ.. ”
ഞാൻ വണ്ടി യുടെ കിക്കർ അടിച്ച് കൊണ്ട്, “എന്താ അമ്മേ?”
“എടാ… നേരത്തെ രാധിക വന്നിരുന്നു, നീ ടൗണിൽ പോകുന്നുണ്ടൊന്നു ചോത്തിച്ച്, നീ എപ്പോ പോയതെ ഉള്ളായിരുന്നു.”
“അമ്മയ്ക്ക് എന്നെ വിളിക്കായിരുന്നില്ലേ..?”