എല്ലാവരും ഒന്ന് മൂളി.
“എന്നിട്ടും നമ്മൾ എന്തിനാണ് ഇങ്ങനെ കടിപിടി കൂടി പരസ്പരം തള്ളി ചതച്ച് , മനസ്സിൽ വിദ്വേഷവും കൊണ്ട് നടക്കുന്നത്?”
എൻ്റെ ആ ഒരു ചോദ്യത്തിന് ആർക്കും ഒരു മറുപടിയും ഇല്ലാരുന്നു, എല്ലാവരും തല താഴ്ത്തി ഇരുന്നു .
“എനിക്കറിയാം, നിങ്ങളൊക്കെ വളരെ സീരിയസ് ആയിട്ടാണ് പാർട്ടി പ്രവർത്തനം നടത്തുന്നത് എന്ന്, പക്ഷെ അത് നമ്മടെ കൂടപിറപ്പുകൾക്കും സുഹൃത്തുക്കൾക്കും ഒരു ഉപദ്രവം ആകരുത്, പിന്നെ നാടിനും വീടിനും നല്ല കാര്യങ്ങളൊക്കെ ചെയ്ത് മറ്റുള്ളവർക്കൊരു ഉദഹരണമായി മാറുകയാണ് ഒരു യഥാർത്ഥ രാഷ്ട്രീയക്കാരൻ ചെയ്യേണ്ടത്.”
അത് കേട്ടപ്പോൾ എല്ലാവരുടെയും മുഗം ഒന്ന് തെളിഞ്ഞു, എന്നിട്ട് തലയൊന്നു കുലുക്കി.
“ഒന്ന് ആലോചിച്ച് നോക്കിക്കേ..നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി, നല്ല സ്നേഹത്തോടെ കഴിയുകയാണെങ്കിൽ നമ്മുടെ നാട് ഇത്ര മനോഹരമാരിക്കും.!!”
“അതുകൊണ്ട് എനിക്ക് നിങ്ങളോട് ആരോടും ഒരു ദേഷ്യമോ വൈരാഗ്യമോ ഒന്നും ഇല്ല, പഴയപോലെ സ്നേഹം മാത്രമേ ഉള്ളൂ, എന്താ നിങ്ങൾക്കൊക്കെ പറയാനുള്ളത്?”
ഞാൻ പറഞ്ഞതൊക്കെ കേട്ട് സുമേഷ് എൻ്റെ ഷോൾഡർ ഒന്ന് മുറുക്കി പിടിച്ചു്. എപ്പോൾ നന്ദു മുന്നിലേക്ക് വന്നു, “നമ്മൾ ഒറ്റകെട്ടാണെങ്കിൽ പുറത്തൂന്നു ഒരുത്തനും ഇവിടെ വന്ന് ഒരു മൈരും കാണിക്കൂല, അതുറപ്പാ..”
അത് കേട്ട ജെയിംസ്, “വിനീത് പറഞ്ഞതാ അതിൻ്റെ ഒരു ശരി, കുറച്ച് നാളുകളായി നമ്മൾ നമ്മളല്ലാതായി.”
ഇതിൻ്റെ ഇടയ്ക്കു ഞാൻ ധനേഷിൻ്റെ മുഗത്തേക്കൊന്നു നോക്കി, അവന് ഇതൊന്നും തീരെ ഇഷ്ടപെടുന്നുണ്ടായിരുന്നില്ല.