” ഹും … ഈ ചെക്കൻ!!!, എന്നാ നീ ദുനിയാവിന്റെ അറ്റം വരെയൊന്നും പോണ്ട , തത്കാലം ടൗണിൽ പോകുമ്പോൾ സൽമിയുടെ കടവരെ ഒന്ന് പോയി എന്റെ ബ്ലൗസോന്ന് വാങ്‌യിട് വരണം , സ്റ്റിച്ച് ചെയ്ത് വെച്ചിട്ടുണ്ടെന്നും പറഞ് അവൾ വിളിച്ചായിരുന്നു .”
“ഓക്കെ ഡീൽ … ഇടം വലം നോക്കാതെ ചെയ്തിരിക്കും, ഞാൻ ഈ ഡെലിവറി സർവീസ് നടത്തുന്നതിന് എനിക്ക് എന്ത് കിട്ടും ?”
“എന്ത് വേണം ?”
” തക്കതായ പ്രതിഫലം കിട്ടീലേൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ സർവീസ് നിർത്തപ്പെടുന്നതായിരിക്കും !”
” എന്തായാലും ഞാൻ നിനക്കൊരു സാധനം തരുന്നുണ്ട് !!!” അത് കേട്ടപ്പോൾ എന്താന്ന് അറിയാൻ എനിക്ക് ഒടുക്കത്തെ ആകാംഷയായി .
” എന്താന്ന് പറയ് ?”
” അത് തരുമ്പോ കണ്ടാ മതി. ” കുറച്ച സ്ട്രോങ്ങ് ആയിട്ട് പറഞ്ഞു .
” കഷ്ടം ഉണ്ട്… ഒരു ക്ലൂ താ …?”
അപ്പോഴേക്കും പുറകിൽ നിന്ന് മോള് കരയുന്ന ശബ്ദം കേട്ടു , ” വിച്ചു…. മോള് കരയുന്നുണ്ട് , ഞാൻ ഒന്ന് ചെന്ന് നോക്കട്ടെ ..”
” എന്താ പറ്റിയെ .?”
” അറിയില്ല ചെന്ന് നോക്കട്ടെ ..”
“ഹമ് .. ശരി … വൈകിട് കാണാം ”
“ബ്ലൗസ് മറക്കല്ലേ ?”
” ഇല്ല മോളൂസേ …!!!”
ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ വെച് ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി നേരെ ടൌൺ പിടിച്ചു, എന്നാലും എന്തായിരിക്കും ചേച്ചി തരാന്ന് പറഞ്ഞത്….ഇനിപ്പോ രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാലാവുമോ !!!
ഞാൻ സ്വയം മനസ്സിൽ ഓരോന്ന് ആലോചിച് കൊട്ടാക്കടവെത്തി.
ആദ്യം പോയി എന്റെ മുത്തിന്റെ ബ്ലൗസ് വാങ്ങി ഇല്ലേൽ കുറച് കഴിഞ്ഞാൽ ബോധം കാണില്ല അതാ ആദ്യം തന്നെ ഇത് വാങ്ങിയത് . എന്നിട് നേരെ കൊട്ടാക്കടവ് പാലത്തിന്റെ അടുത്തെത്തി .