കള്ളുകുടിയുടെ കാര്യമായത് കൊണ്ട് എല്ലാരും കറക്റ്റ് ടൈം നു പ്രേസേന്റ്റ് ആയിട്ടുണ്ട് , ഞാനും നിധീഷും നേരെ ബിവറേജിൽ പോയി നല്ല മുന്തിയ ഇനം ഒരു റം വാങ്ങി, ഈ തണുപ്പിന് റം തന്നെയാ നല്ലത് .
വരുന്ന വഴിക്ക് കരീമിന്റെ കടയിൽ നിന്ന് ഒരു ഫുൾ ഗ്രിൽഡ് ചിക്കനും 3 പോത്ത് റോയ്സ്റ്റും ആവിശ്യത്തിനുള്ള പൊറോട്ടയും വാങ്ങി , തൊട്ടപ്പുറത്തുള്ള കടയിൽ നിന്ന് ഒരു പാക്ക് സിഗേരട്ടും വാങ്ങി ഞങ്ങൾ നേരെ പാലത്തിന്റെ അടിയിലേക്ക് പോയി .
അപ്പോഴേക്കും അവിടെ വട്ടമേശ സമ്മേളനം തുടങ്യിരുന്നു ,
” വിനീത് മാഷേ … എന്തൊക്കെയുണ്ട് വിശേഷം !!!” അങ്ങനെ എല്ലാരും മാഷേ മാഷേ ന്നും വിളിച്ചു കളിയാക്കാൻ തുടങ്ങി .
മഹേഷ് , “എന്നാലും എന്റെ വിനീതേ , നീ ഇറ്റ് എങ്ങനെ ഒപ്പിച്ചു !!?”
സൂരജ് , ” എല്ലാരും എന്താ പിന്നെ നിന്നെ പോലെയാണെന്ന് വിചാരിച്ചോ !!, ഇവനെ നിന്നെപ്പോലെ ഏത് നേരോം കള്ളും കുടിച് നടക്കുവല്ലാ ..”
“പോടാ .. അതുകൊണ്ടൊന്നുമാല്ലാ .. എനിക്ക് പോലും അറിയില്ലടാ … എങ്ങനെയാ പാസ്സായതെന്നു !”
നിധീഷ് , “നിന്റെ ടൈം അളിയാ … ഇനിയെന്ത് ടെൻഷൻ , ഒരു വലിയ വീട്ടിലെ ചരക്കിനേം കെട്ടി അഞ്ചാറ് പിള്ളേരുമായി സുഗായ് ജീവിക്കാം ”
അത് കേട്ട പ്രവീൺ , ” അപ്പോഴും നീയൊക്കെ ഇവിടെ ഈ പൊളിഞ്ഞ പാലത്തിന്റെ അടയിരുന്ന് ഏതേലും മാട്ട മദ്യവും ഒണക്ക പൊറോട്ടയും അടിച്ചിരിക്കാനുണ്ടാവും ” അത് കേട്ട് എല്ലാരും ചിരി തുടങ്ങി .
അങ്ങനെ പയ്യെ കുപ്പി പൊട്ടിച് ഗണപതി നിധീഷിന് ആദ്യമേ മദ്യം സമർപ്പിച് ഞങ്ങൾ അടി തുടങ്ങി … ഏകദേശം പകുതിയായപ്പോഴേക്കും മഴ തുടങ്ങി .