അത് കേട്ടപ്പോഴേക്കും ഓമനേച്ചിയുടെ മുഖം അങ്ങ് മാറി, ” നിന്നെ എത്ര സ്നേഹത്തോടെയും പ്രതീക്ഷയോടെയാണ് നിർമലേടത്തിയും രാമേട്ടനും വളർത്തുന്നതെന്നറിയോ!!??….എന്നിട്ടും നീ എന്തിനാ ആ പാവങ്ങളെ പറ്റിക്കുന്നത്?”
എനിക്ക് മറുത്തൊന്നും പറയനില്ലിരുന്നു
“അവർക്ക് എന്തൊക്കെ പ്രതീക്ഷകളാണ് നിന്നെ പറ്റിയെന്നറിയോ!!???… ഇന്നലെയും കൂടി എന്നോട് പറഞ്ഞേ ഉള്ളൂ നിൻ്റെ കാര്യം.”
ദൈവമേ ഏത് നേരത്തണോ ഈ വിഷയം എടുത്തിടാൻ തോന്നിയത്, ഞാൻ എന്നെ തന്നെ ശപിച്ചു.
മറ്റൊരു തരത്തിൽ ആലോചിച്ചാൽ ഓമനേച്ചി പറയുന്നതിലും കാര്യമുണ്ട്.
“ഇല്ല ഏച്ചി.. ഞാൻ ഇനി കാര്യമായിട്ട് തന്നെ നോക്കിക്കോളാം.. ഉറപ്പ്.”
“ഇപ്പൊ അടുത്ത് വരെ നിർമലേടത്തിയാ എന്നെ രാവിലെ സഹായിച്ചോണ്ടിരുന്നത്, ഇപ്പോ പാവത്തിന് തീരെ കാല് വയ്യാത്തത് കൊണ്ടാ ഇങ്ങോട്ടൊന്നും വരാത്തത് ”
“നിർമലേടത്തിക്കണേൽ ഉള്ള മോൻ്റെ ഭാവിയെ കുറിച്ച് ആദി… എനിക്കാണേൽ ഒരു കുഞ്ഞില്ലാതത്തിൻ്റെയും…” അത് പറഞ്ഞപ്പോഴേകും ഓമനേച്ചിയുടെ വാക്കുകൾ ഇടറി. ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ, ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിറ്റുണ്ട്. അത് കണ്ടപ്പോഴേക്കും എനിക്ക് ആകെ വല്ലാണ്ടായി..എന്ത് പറയണം എന്നറിയാതെ പകച്ച് നിന്നുപോയി ഞാൻ
“ചേച്ചി കരയല്ലേ ..”
ഞാൻ ഓമനിച്ചയുടെ തോളിൽ കൈവെച് ആശ്വസിപ്പിക്കുക എന്നോണം പറഞ്ഞു . ചേച്ചി കണ്ണുകൾ തുടച്ചുകൊണ്ട് ,
” അത് സരില്ല വച്ചു, എനിക്കെന്റെ സങ്കടം സഹിക്കാൻ കഴിയാത്തതുകൊണ്ട് പറഞ്ഞു പോയതാ.. ” അതും പറഞ്ഞു കണ്ണിൽ നിന്ന് വീണ്ടും കണ്ണീർ പൊടിഞ്ഞു . ആ കണ്ണീരിനു ഒരു തീ ജ്വാലയുടെ അത്രയും വീര്യമുണ്ടെന്ന് എനിക്ക് മനസ്സിലായി . ഞാനൊരു പലക നീക്കിയിട്ട് ഒമാനിച്ചയുടെ അടുത്തായി ഇരുന്നുകൊണ്ട്.