“ചേച്ചി… നിങ്ങൾക് നല്ലൊരു ഡോക്ടറിനെ കാണിക്കായിരുന്നില്ലേ ?”
ചേച്ചി ദയനീയമായ സ്വരത്തിൽ , “അതൊക്കെ ഒത്തിരി കാണിച്ചതാ വച്ചു ”
“ആണോ ….എന്നിട്ട് ആർകെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ?”
“ആദ്യം രണ്ടാൾക്കും കൊഴപ്പങ്ങളൊന്നും ഇല്ലായിരുന്നു… പിന്നീടാണ് ഓരോ കുഴപ്പങ്ങൾ തന്നെത്തന്നേ വരുത്തി വെച്ചത് ”
ഞാൻ നെറ്റിചുളിച് ഒന്നും മനസ്സിലാവാത്ത ഭാവത്തോടെ, ” എന്താ … ചേച്ചി … എന്താ ശരിക്കും ഉണ്ടായത് ??”
ഓമനേച്ചി ഒരു നെടുവീർപ്പോടെ , “എനിക്ക് അപണ്ടുമുതലെ കുട്ടികൾ എന്നുപറഞ്ഞാൽ ജീവനാണ്, കല്യാണം കഴിഞ്ഞപാടെ ഞാൻ കുമാരേട്ടനോട് പറഞ്ഞതാണ് എനിക്ക് പെട്ടന്നൊരമ്മയാവണം എന്ന്”
“എന്നിട് കുമാറേട്ടൻ എന്ത് പറഞ്ഞു ?”
“നമുക്കെന്തിനാ പെട്ടന്നൊരു കുട്ടി !!! കുട്ടികൾ ഇച്ചിരി കഴിഞ്ഞ മതിയെന്നായി, അങ്ങനെ പറഞ്ഞു പരഞ്ഞു .. ഒരു വര്ഷം പോയതറിഞ്ഞില്ല. അതിനു ശേഷം കുട്ടിക് വേണ്ടി ശ്രമിച്ചിട് ആണേൽ കുട്ടിയാവുന്നുമില്ല, എനിക്കാകെ ടെൻഷൻ ആയി, എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തിയത് ”
“എന്തിന് ? കുമാരേട്ടനല്ലേ പിന്നെ മതിയെന്ന് പറഞ്ഞത് ”
“അതല്ല വിച്ചു , എനിക്ക് എന്തോ കുഴപ്പം ഉള്ളതുകൊണ്ടാണ് കുട്ടികൾ ഇല്ലാത്തത് എന്നും പറഞ്ഞു എന്നെ കുമാരേട്ടന്റെ വീട്ടുകാർ കുറ്റപ്പെടുത്താൻ തുടങ്ങി, കുട്ടികൾ ആവാത്ത വിഷമത്തിന്റെ കൂടെ ഇതും കൂടി ആയപ്പോ എനിക്കൊട്ടും സഹിക്കാൻ കഴിഞ്ഞില്ല , ഞാനാകെ തകർന്നുപോയി ”
ഇത് കേട്ട് എനിക്കാകെ അങ്ങ് കലികേറി മുഗം ചുവന്നു , ” ചേച്ചിക് കുഴപ്പം ഉണ്ടെന്നു അവരാണോ തീരുമാനിക്കേണ്ടത് , ഡോക്ടർ അല്ലെ . വിവരമില്ലാത്ത തെണ്ടികൾ . എന്നിട് കുമാറേട്ടൻ എന്ത് പറഞ്ഞു ? “