“ അമ്മ വാ..”
അത് മാത്രം പറഞ്ഞുകൊണ്ടവൾ സ്നേഹയുടെ കൈ പിടിച്ച് മുറിക്ക് പുറത്തിറങ്ങി.
ഇതെന്താണ് സംഗതിയെന്ന് സ്നേഹക്ക് മനസിലായില്ല.
അമ്മയുടെ കയ്യും പിടിച്ച് കാർത്തു നേരെ ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയിലേക്കാണ്…
അയ്യോ… റൂട്ട് മാറിപ്പോയി….
അവർ നേരെ ചെന്ന്കയറിയത്, ഗംഗ എന്ന വിളിപ്പേരുള്ള ഗംഗാധരൻ നായരുടെ മുറിയിലേക്കാണ്. സ്നേഹയുടെ ഇരട്ടകളിൽ ഇളയവൻ.. കാർത്തൂന്റെ രണ്ട് മിനിറ്റ് പ്രായം കുറവുള്ള സഹോദരൻ…
സ്നേഹക്കിപ്പഴും കാര്യം മനസിലായില്ല.
കാർത്തു ഒന്നും പറയാതെ സ്നേഹയെ പിടിച്ച് കട്ടിലിലേക്കിരുത്തി.
പിന്നെ ഗംഗയുടെ അലമാരയുടെ മുകളിൽ നിന്നും ഒരു ചാവിയെടുത്ത് അലമാര തുറന്നു.
അടുക്കിവെച്ചിരിക്കുന്ന അവന്റെ ഡ്രസിന്റെ ഇടയിൽ നിന്നും മറ്റൊരു ചാവിയെടുത്തു.
സ്നേഹ അമ്പരപ്പോടെ എല്ലാം നോക്കിയിരിക്കുകയാണ്.
ഇവളെന്താണീ ചെയ്യുന്നത്..?
അവൻ സ്വകാര്യമായി വെച്ച ചാവിയൊക്കെ ഇവളെങ്ങിനെ കണ്ടു.? കണ്ടാലും അതെടുക്കുന്നത് ശരിയാണോ..?
. അവന്റെ അനുവാദമില്ലാതെ ഇത് തുറക്കുന്നത് ശരിയാണോ… ?
കാർത്തു,ആ ചാവികൊണ്ട്, അലമാരക്കുള്ളിലുള്ള ചെറിയൊരു വലിപ്പ് തുറന്നു.
ഇത് വേണ്ടെന്ന് സ്നേഹക്ക് തോന്നി.
എല്ലാവർക്കും എന്തെങ്കിലും രഹസ്യമുണ്ടാകും. അതൊക്കെ പരിശോധിക്കുന്നത് മോശമാണ്.ഇരുപത്തിഎട്ട് വയസുളള ഒരു യുവാവാണ് ഗംഗ.. അവനോട് ചോദിക്കാതെ ഇത് ചെയ്യുന്നത് ഒട്ടും ശരിയല്ല.
“ കാർത്തൂ…”
എന്തോ പറയാനൊരുങ്ങിയ സ്നേഹ,നെറുകുംതലയിൽ വെട്ടേറ്റ പോലെ…ആയിരം വോൾട്ട് വൈദ്യുതി ശരീരത്തിലൂടെ കടത്തിവിട്ട പോലെ… മുന്നിൽ പ്രേതത്തെ കണ്ട് പേടിച്ച പോലെ…മിണ്ടാനാവാതെ.. ശ്വാസമെടുക്കാനാവാതെ… ചലിക്കാനാവാതെ.. കണ്ണ് തുറുപ്പിച്ച്… ശരീരം വിറപ്പിച്ച്.. കാർത്തുവിന്റെ ഉയർത്തിപ്പിടിച്ച കയ്യിലേക്ക് നോക്കി. അവൾക്കത് വിശ്വസിക്കാനായില്ല… എന്താണത്… ?
ഗംഗയുടെ അലമാരയിൽ അവൻ ഭദ്രമായി, ഒരു നിധിപോലെ സൂക്ഷിച്ച് വെച്ചത്… അതെന്താണ്… ?