“”…എടീ നീയൊന്നടങ്ങ്… നീതന്നെ ചെക്കനെവളത്തി വഷളാക്കീട്ട് ഇനി കരഞ്ഞിട്ടെന്താകാര്യം..?? കഴിഞ്ഞത് കഴിഞ്ഞു.! ഇനിയെന്താ ചെയ്യേണ്ടേന്നെനിയ്ക്കറിയാം… നീപോയി പെട്ടെന്ന് വേഷമ്മാറിവാ..!!”””_ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞ അച്ഛന്റെ വാക്കുകളിലെന്തോ തീരുമാനിച്ചുറച്ചഭാവം കണ്ടപ്പോൾ ഞങ്ങളെല്ലാം പുള്ളിയെ ഉറ്റുനോക്കി…
“”…ഇന്നേരത്തെങ്ങോട്ടാ പോണേ..??”””_ അമ്മ സംശയഭാവത്തിൽ തിരക്കിയതും ഞാനും കാതുകളെകൂർപ്പിച്ചു…
“”…ഇനി നാട്ടുകാരറിഞ്ഞ് കൂടുതൽ പേരുദോഷമുണ്ടാകുന്നേന് മുന്നേ നമുക്കിതങ്ങ് നടത്താന്നോക്കാം… അതുകൊണ്ട് വേഗന്ന് റെഡിയായിവാ..!!”””_ സംഗതി പെണ്ണുചോദിയ്ക്കാനാണ് പോകാൻപോണതെന്ന ബോധ്യം മനസ്സിലേയ്ക്കുവന്നതും ഞാനൊന്നുഞെട്ടി…
…ഈശ്വരാ.! ഈ വണ്ടിയിതെങ്ങോട്ടേയ്ക്കാ പോണേന്നഭാവത്തിൽ ഞാൻ മുഖമുയർത്തി മീനാക്ഷിയെനോക്കുമ്പോൾ, അതുവരെയെന്നെ തല്ലിപിരുത്തിട്ടും കലിയടങ്ങാതെ പല്ലുംകടിച്ചുനിന്നവൾ ഒരുപകപ്പോടെ കണ്ണുമിഴിച്ചുപോയി…
“”…മോളൊന്നുകൊണ്ടും വിഷമിയ്ക്കണ്ട… ഇനിയിപ്പമിത്രയുമായ സ്ഥിതിയ്ക്ക് നിങ്ങടെയിഷ്ടന്തന്നെ നടക്കട്ടേ… നമ്മള് വന്നു മോൾടെവീട്ടിൽ സംസാരിയ്ക്കാം..!!’”””_ കാർന്നോരവളെ ആശ്വസിപ്പിയ്ക്കാനായി അങ്ങനെ പറയുമ്പോളാണ് ഇത്രയുംനേരം മെനക്കെട്ടുനിന്ന് ഇരുന്നകൊമ്പ് മുറിയ്ക്കുവായ്രുന്നെന്ന് ആ ബ്ലഡിഫൂളിന് മനസ്സിലായത്…
എന്തുപറയണമെന്നറിയാതെ മീനാക്ഷി കിടുമ്പനടിച്ച് നിൽക്കുമ്പോൾ അമ്മയിടയ്ക്കു കയറി…
സ്വാഭാവികം.!