എന്നാലതിനു മറുപടിയില്ലാണ്ട് എന്നെനോക്കിയ മീനാക്ഷിയ്ക്ക് മുഖംകൊടുക്കാതെ ഞാനവിടെനിന്നും മാറുകയായിരുന്നു…
“”…ആഹാ.! ഇതാര്..?? ഡോക്ടറോ..?? എന്താ ഡോക്ടറേ ഈവഴിയ്ക്ക്..?? വാ… കേറിവാ..!!”””_ പുറത്തെ സംസാരംകേട്ട് വരാന്തയിലേയ്ക്കിറങ്ങി വന്ന രേവുവാന്റി പടത്തലവന്റെമാതിരി മുന്നെനിന്ന അച്ഛനെക്കണ്ട് കാര്യമന്വേഷിയ്ക്കുമ്പോളാണ് അമ്മയുംകീത്തുവും കൂടി അച്ഛനടുത്തേയ്ക്ക് ചെല്ലുന്നത്…
“”…ഓ.! എല്ലാരുമുണ്ടല്ലോ… വാ… വാ കേറിവാ… വാ മോളേ..!!”””
സ്ഥിരം കണ്ടുപരിചയമുള്ള കീത്തുവിന്റെ കൈ കവർന്നുകൊണ്ട് എല്ലാരേമകത്തേയ്ക്കു ക്ഷണിയ്ക്കുമ്പോൾ, കുറച്ചുകഴിഞ്ഞും ഈ ആതിഥ്യമര്യാദയൊക്കെ കണ്ടാൽമതിയായ്രുന്നു എന്ന ഭാവത്തിൽ ഞാനുമവരുടെ പിന്നലെയായികയറി…
അപ്പോഴുമനങ്ങാമ്പാറപോലെ പുറത്തുനിന്ന മീനാക്ഷിയെ അവൾടമ്മ ശ്രെദ്ധിയ്ക്കുന്നതു കൂടിയില്ലെന്ന് കണ്ടപ്പോൾ എനിയ്ക്കുള്ളിൽ ചിരിയാണ് വന്നത്…
…അയ്യോ.! പാവം മീനാക്ഷി.! പുറത്തെ ജാഡയൊക്കെയേഉള്ളൂ…. നമ്മടെമാതിരി വീട്ടിൽ പട്ടിവെലതന്നെ.!
ആന്റിയെല്ലാരെയും ക്ഷണിച്ചിരുത്തുമ്പോഴേയ്ക്കും,
“”…എന്താടോ..?? എന്തായീവഴിയ്ക്ക്..?? മോൾടെ കല്യാണമ്മിളിയ്ക്കാൻ കൂട്ടത്തോടെ ഇറങ്ങിയതാല്ലേ..??”””_ ന്നും ചോദിച്ച് റൂമിൽനിന്നും കള്ളിമുണ്ട് ഒന്നുകൂടി മുറുക്കിയുടുത്തുകൊണ്ട് അവൾടെ തന്തയിറങ്ങിവന്നു…
പിന്നെ എന്റെ തന്തസെർനോട് എന്തൊക്കെയോ കുശലംചോദിച്ച് ഞങ്ങടെതിരേകിടന്ന സെറ്റിയിലേയ്ക്ക് മൂടൂന്നുകേംചെയ്തു…
“”…ഏയ്.! അങ്ങനെ കാര്യമായവിളിയൊന്നും തുടങ്ങീട്ടില്ല… രണ്ടു ദിവസത്തിനകം ലെറ്ററടിച്ചുകിട്ടും… എന്നിട്ടുവേണം കാര്യമൊന്നുഷാറാക്കാൻ..!!”””_ അച്ഛനൊരു വരുത്തിചിരിയോടെ പറയുമ്പോൾ മീനാക്ഷി ആടിയാടി മുന്നിലെ വാതിൽപ്പടിയ്ക്കൽ വന്ന് ചാരിനിന്നു…