“”…ഏയ്… അതൊന്നും നടക്കത്തില്ല ഡോക്ടറേ… ശെരിയാവത്തില്ല..!!”””_ അയാൾ ഒഴിഞ്ഞുമാറിയപ്പോൾ, അങ്ങനെ പറഞ്ഞുമനസ്സിലാക്കിക്കൊട് അങ്കിളേന്ന ഭാവമായിരുന്നു എനിയ്ക്ക്…
തന്തയെത്രയൊക്കെ പ്രെഷറുചെലുത്തിയാലും പുള്ളി സമ്മതിയ്ക്കത്തില്ലെന്ന് ഉറപ്പാക്കിയ ഞാൻ ഇതിൽപരമില്ലാത്ത സന്തോഷത്തോടെ മീനാക്ഷിയെനോക്കി…
അവിടെയും മുഖത്തൊരു തെളിച്ചം വീണിട്ടുണ്ട്…
“”…എടാ… ഞാനതുകൊണ്ട് മാത്രമല്ല, ഇന്നലെനടന്നതൊക്കെ നീയറിഞ്ഞുകാണോലോ… ഇവനെക്കാരണം നിന്റെമോൾക്കും ചീത്തപ്പേരായില്ലേ..?? അപ്പൊപ്പിന്നെ നാട്ടുകാരെക്കൊണ്ടതുമിതും പറയിയ്ക്കാതെ ഇതങ്ങു നടത്തുന്നതല്ലേ നല്ലത്..??”””_ അച്ഛന്റെ വാദംകേട്ടപ്പോൾ അങ്ങേരുടെ മുഖത്തുവന്ന ചിരിയെന്നെ അത്ഭുതപ്പെടുത്തി…
“”…ഓ.! അപ്പൊ അതുകൊണ്ടാണ് ഡോക്ടറിതും പൊക്കിപിടിച്ചിങ്ങ് പോന്നതല്ലേ..?? ഇന്നലെ രാത്രിതന്നെ കോളേജിന്നെന്നെ വിളിപ്പിച്ചിരുന്നു… മോൾടെ സ്വഭാവ സെർട്ടിഫിക്കേറ്റ്മുഴുവൻ അവരുനിരത്തിത്തന്നു, കൂട്ടത്തിലിതും… എന്തുപറയാൻ..?? നാണങ്കെടുത്താനുറച്ച് മക്കളിറങ്ങിയാ ഇതല്ല ഇതിനപ്പുറോംനടക്കും… ഇവിടെക്കൊണ്ടുവന്ന് രണ്ടു കൊടുത്തപ്പോളാണ് ആളിവനാണെന്നും മെസ്സിലെ ഫുഡ്‌മടുത്തിട്ട് ഇവനെക്കൊണ്ട് പുറത്തൂന്ന് ഫുഡ് മേടിപ്പിച്ചതാണെന്നുമൊക്കെ പറയുന്നത്… അതുകൊണ്ടാണ് ഞാമ്പിന്നതേകുറിച്ചൊന്നും പറയാണ്ടിരുന്നത്… നിങ്ങളറിഞ്ഞില്ലേപ്പിന്നെ പറഞ്ഞു വിഷമിപ്പിയ്ക്കണ്ടെന്നു കരുതി… എന്നാലുമെന്റെ ഡോക്ടറേ, നിങ്ങളിതിനൊക്കെ ഇങ്ങനൊരു തീരുമാനമെടുത്തു കളഞ്ഞല്ലോ..!!””””_ മീനാക്ഷി പുള്ളിയെ പറഞ്ഞു വിശ്വസിപ്പിച്ചതുമുഴുവൻ അയാള് ഛർദിച്ചശേഷം അച്ഛനിട്ടൊരു തട്ടുകൂടികൊടുത്തു…