എല്ലാം കേട്ടുകഴിഞ്ഞപ്പോൾ സംഗതിയൊക്കെ കലങ്ങിതെളിഞ്ഞ സന്തോഷത്തിൽ ഞാനൊരു ദീർഘനിശ്വാസമിട്ടു…
അതുകേട്ടതും കീത്തുവെന്നെ ചെറഞ്ഞൊരു നോട്ടംനോക്കി…
അതോടെ വീണ്ടും ഞാൻ മുഖംകുനിച്ചിരുന്നു…
“”…ഇതൊക്കെയിവള് നിന്നെ പറഞ്ഞു വിശ്വസിപ്പിച്ചതല്ലേ..?? എന്നാലിതൊന്നുമല്ല സത്യം… പിള്ളേരുതമ്മിൽ വർഷങ്ങളായ്ട്ടിഷ്ടത്തിലാ… അതുകൊണ്ട്തന്നെ നാട്ടുകാരുടെമുന്നിൽ നാണങ്കെടാതെ നമുക്കിതങ്ങ് നടത്തിക്കൊടുക്കാം..!!”””_ അച്ഛൻ പിടിച്ചപിടിയിൽതന്നെ വീണ്ടുമതേ ആവശ്യമുന്നയിച്ചപ്പോൾ എനിയ്ക്ക് പെരുവിരളിൽ നിന്നുമങ്ങോട്ടിരച്ചു കയറാൻതുടങ്ങി…
…എടോ കോപ്പേ.! അവൾടെ തന്തയ്ക്കില്ലാത്ത എന്തോമാനക്കേടാ ഇനി തനിയ്ക്കുവരാമ്പോണേ..?? അയാൾക്കതിനൊന്നുമൊരു മൈരുമില്ല, തന്ന വെള്ളോങ്കേറ്റീട്ട് ഒന്നിറങ്ങിവാ മനുഷ്യാ… ഒള്ളനേരത്ത് കുടുംബംപിടിയ്ക്കാന്ന്..!!
സ്വന്തം തന്തയായ്പ്പോയോണ്ട് ഞാനപ്പോൾ മനസ്സിലത്രേ പറഞ്ഞുള്ളൂ…
വേറാരെങ്കിലുമായ്രുന്നു ആസ്ഥാനത്തെങ്കിൽ കൊന്നേനെഞാൻ…
അങ്ങനൊക്കെ മനസ്സിൽകരുതിക്കൊണ്ട് നോക്കിയപ്പോൾ നാക്കിറങ്ങിയപോലെ നിൽക്കുവാണാ മറ്റവള്…
നിന്റെ കഴപ്പൊക്കെ തീർന്നില്ലേടീന്ന മട്ടിലുള്ള എന്റെനോട്ടത്തിന് ദയനീയമായൊരു നോട്ടമായ്രുന്നു എനിയ്ക്കു മറുപടിയായിവന്നത്…
എല്ലാപ്രതീക്ഷകളും കണ്ണിനുമുന്നിൽ പൊലിയാൻ പോകുവാണോന്നൊരു ഭാവം…
“”…ഇഷ്ടോ..?? ഇവരുതമ്മിലോ..?? ഒന്നുപോയേടോ… പിള്ളേര്തന്നെ പറ്റിയ്ക്കാൻ പറഞ്ഞതാവും..!!”””_ പുള്ളി വീണ്ടുമെന്തോ തമാശകേട്ടമട്ടിൽ പ്രതികരിച്ചപ്പോൾ എനിയ്ക്കയാളോട് ബഹുമാനംതോന്നി…