…ഹോ.! എന്തുനല്ല മനുഷ്യൻ.!
“”…അതിനെന്റടുക്കെ നിന്റെ മോളുതന്നെയാ പറഞ്ഞത്, അവളുമിവനും തമ്മിലിഷ്ടാന്നും കല്യാണംനടത്തി കൊടുത്തില്ലേപ്പോയി ചത്തു കളയോന്നുമൊക്കെ..!!”””_ അത്രയുംനേരം വലിച്ചപാലത്തിലൂടെ മൈതന്ത ടിപ്പറുകയറ്റിയപ്പോൾ അമ്മാവനൊന്നു വലിഞ്ഞു…
പുള്ളിയുടെമുഖത്ത് അത്രയുംനേരമുണ്ടായ്രുന്ന സരസഭാവംമാറി പകരം ഗൗരവംനിറയുന്നത് ഞാനറിഞ്ഞു…
ഇതെല്ലാം സസൂക്ഷ്മംവീക്ഷിച്ചിരുന്ന ഞാൻ ഇനികിട്ടുന്നത് ഒറ്റയ്ക്കുമേടിച്ചോണം, പങ്കുപറ്റാൻ എന്നെകൊണ്ടാവില്ലന്ന മട്ടിൽ അച്ഛന്റടുക്കെനിന്നും കുറച്ചൊഴിഞ്ഞിരുന്നു…
“”…സത്യമാണോടീ..?? മീനൂ… നിന്നോടാചോദിച്ചേ..?? ഈ കേട്ടതൊക്കെ സത്യാണോന്ന്..??”””_ ഭാവിഅമ്മാവൻ ഗൗരവംപൂണ്ടുകൊണ്ട് സ്ഥിരം സിനിമാക്ലീഷേ ഡയലോഗിട്ടതും മീനാക്ഷി കൂടിയിരുന്ന ഓരോമുഖത്തേയ്ക്കും മാറിമാറി നോക്കി…
സത്യമാണെന്ന്പറഞ്ഞാൽ അവൾടെ തന്തേടെകയ്യീന്ന് കിട്ടും…
സത്യമല്ലെന്നുപറഞ്ഞാ എന്റെകാരണവരും കീത്തുവുംകൂടി അവൾടെ പപ്പുംപൂടേം പറിയ്ക്കും…
ആ ഒരവസ്ഥയിൽ എന്തുചെയ്യണമെന്നറിയാതെ നിന്ന മീനാക്ഷിയുടെമൗനം എന്റച്ഛൻ മുതലെടുക്കുവായ്രുന്നു എന്നുതന്നെ പറയാം…
“”…കണ്ടില്ലേ..?? സത്യമതായോണ്ടല്ലേ അവള് മിണ്ടാണ്ട്നിയ്ക്കുന്നേ… അല്ലേലവളല്ലാന്നു പറയട്ടേ..!!””” _ എട്ടുമെട്ടും പതിനാറിന്റെപണിയും തലേലുവെച്ചുകെട്ടി മീനാക്ഷി ദയനീയമായി എന്റച്ഛനെ നോക്കുമ്പോൾ തന്തയും മോനുമെല്ലാം ഒരേ അച്ചിലുണ്ടായതാണോന്നവൾ ചിന്തിച്ചുകാണും…
“”…നീയെന്താടീ ഒന്നുംമിണ്ടാത്തെ..?? ഇവരീപറയുന്ന സത്യമാണോ..?? നീയുമിവനും തമ്മിലിഷ്ടത്തിലാണോന്ന്..??”””_ അവളുടെ അടുത്തേയ്ക്കു ചീറിക്കൊണ്ടുചെന്ന് രണ്ടു തോളിലുമായി പിടിച്ചുകുലുക്കി രേവുആന്റിചോദിച്ചതും ആണെന്നോഅല്ലെന്നോ പറയാനാകാതെ മീനാക്ഷി കിളിപാറിനിന്നു…