ഞാനാണെങ്കിലന്നേരം അവൾടച്ഛന്റെ തലയ്ക്കുചുറ്റും ദിവ്യശോഭകണ്ട ത്രില്ലിലായ്രുന്നു…
കുറച്ചുനേരങ്കൂടി സമയംകിട്ടിയിരുന്നേൽ ഞാനങ്ങോർക്കൊരു രൂപക്കൂടുംപണിയിച്ച് മെഴുകുതിരിയും കത്തിച്ചേനെ…
അത്രയ്ക്കുണ്ടായ്രുന്നു എന്റെമനസ്സിലെ സന്തോഷം.!
“”…എടാ… ഇന്നത്തെക്കാലത്ത് ആരുമീ പ്രായത്തിനൊന്നും വലിയപ്രാധാന്യം കൊടുക്കത്തില്ല… അല്ലേത്തന്നെ നമ്മള് പ്രായോം കെട്ടിപ്പിടിച്ചിരുന്നിട്ടവസാനം പിള്ളേരവരുടെ ഇഷ്ടത്തിന്പോയാപ്പിന്നെ പറഞ്ഞിട്ടുകാര്യമുണ്ടോ..?? അതുകൊണ്ടാ പറയുന്നേ, നമ്മുടെ മക്കളല്ലേ… അവരുടെയിഷ്ടമ്പോലെ ആയിക്കോട്ടേന്ന്..!!”””_ അച്ഛൻവീണ്ടും ഡിഫെൻസിന് ശ്രെമിയ്ക്കുന്നതു കണ്ടപ്പോൾ ഞാൻ കഴുത്തിന് കുത്തിപ്പിടിച്ചില്ലന്നേയുള്ളൂ…
ആ പാവപ്പെട്ടൻ നാവിലെവെള്ളം വറ്റിച്ചൊരുവിധം മുടക്കിക്കൊണ്ടുവരുമ്പോൾ ഇങ്ങേരിതെന്തോ കാണിയ്ക്കുവാ..??
…എടോ, പെണ്ണിനോ… ചെക്കനോ… പെണ്ണിന്റെ വീട്ടുകാർക്കോ ചെക്കന്റമ്മയ്‌ക്കോ ആർക്കുമിതില് താല്പര്യമില്ല… പിന്നെ തനിയ്ക്കു മാത്രമിതെന്തോത്തിന്റെ ഏനക്കേടാടോ..??
…ഈശ്വരാ.! ഇനിയീ കല്യാണംനടത്തിയാ പുള്ളിയ്ക്കാരേന്നെങ്കിലും ബ്രോക്കറ്ഫീസ് കിട്ടുവോ ആവോ..??
ഞാനൊരു വശത്തേയ്ക്ക് ചെരിഞ്ഞിരുന്ന് മനോവിചാരത്തിലേർപ്പെടുമ്പോൾ അവൾടച്ഛന്റെ സ്വരമുയർന്നു;
“”…ഇല്ല.! താനിതെന്തൊക്കെ പറഞ്ഞാലും ഞാനിതിന് സമ്മതിയ്ക്കത്തില്ല… ഇളയതാന്നുപറഞ്ഞ പോട്ടേ… പക്ഷേ ഇവനെപ്പോലെ ജോലീങ്കൂലീമില്ലാതെ വെറുതെ തെമ്മാടിത്തരംകാണിച്ചു നടക്കുന്നൊരുത്തന് എന്തുവിശ്വസിച്ചാ ഞാനെന്റെമോളെ കെട്ടിച്ചുകൊടുക്കുന്നത്..?? നീ പറ.! അതിനുവേണ്ടിയല്ല ഞാനവളെപഠിപ്പിച്ചു ഡോക്ടറാക്കീത്… അല്ലേലുമിവനൊക്കെ കൊടുക്കുന്നേലുംഭേദം കല്ലുകെട്ടി കടലിൽതാത്തുന്നതാ… മൊട്ടേന്നുവിരിയാത്തവൻ പെണ്ണുകെട്ടാൻമുട്ടി വന്നേക്കുന്നു..!!”””_ അങ്ങേര് സെറ്റിയിലേയ്ക്ക് ചാരിയിരുന്ന് മെനെക്കെട്ടെന്നെ കുത്തിക്കീറിയപ്പോൾ എനിയ്ക്കു ദേഷ്യവും സങ്കടവുമെല്ലാമൊരുമിച്ച് പൊന്തിവന്നു…