ഉണർന്നപ്പോൾ ആതിരയും ലക്ഷ്മിയും കാവ്യയും വാതുൽക്കൽ ഇരുന്ന് ഏതോ മ പ്രസിദ്ധികരണം വായിച്ചോണ്ടിരിക്കുകയാണ്.. അവരുടെ വീട്ടിൽ നേരത്തെ ഞാൻ പറഞ്ഞ കിളവി തള്ളകൾ ഉള്ളത് കൊണ്ടിതുപോലുള്ള കലാപരിപാടികൾ നടക്കില്ല.. എന്റെ വീട്ടിൽ പിന്നെ അങ്ങനെ ഉള്ള ശല്യങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട് മിക്കപ്പോഴും ഇവരൊക്കെ ഇവിടെ തന്നെ കാണും.. മഴയായതു കൊണ്ടാണ്.. അല്ലെ എല്ലാം ഇവിടെ ഇപ്പൊ കണ്ടേനേം…
ആതിര : ആ എഴുന്നേറ്റോ..
ഞാൻ : രാവിലത്തെ പോലെ ക്രൂശിക്കാനാണോ… (അവളെ ഒന്ന് ചുടാക്കാം എന്ന് കരുതി)
ആതിര : ഓ … ഞാനില്ലേ…
അവളുടെ ഗോഷ്ടി കണ്ട് ഞങ്ങൾ എല്ലാവരും കുടി ചിരിച്ചു..
അന്നത്തെ ദിവസം അങ്ങനെ അങ്ങ് പോയി..
****************************
പിറ്റേന്ന് രാവിലെ അച്ഛൻ : ഡാ, ഒരു 10 മണിയാകുമ്പോ മനക്കലേക്ക് വന്നേക്കണം.. മനയ്ക്കലെ കുട്ടി വരുന്നുണ്ട്.. അതിനെ കൂട്ടാൻ പോണം..അത്രെയും പറഞ്ഞു അച്ഛൻ മനക്കാലോട്ടു പോയി..
ആ സംഭവത്തിന് ശേഷം ഞാൻ മനക്കലേക്ക് പോയിട്ടില്ല.. പോകാൻ തോന്നിട്ടില്ല.. ഇപ്പോഴും പോകാൻ എന്നിക്ക് ഒരു താല്പര്യവുമില്ല.. പക്ഷെ അച്ഛനെ ഇത് വരെ ധിക്കരിച്ചിട്ടില്ല.. അതിനു കാരണം അച്ഛൻ എന്നെ ആവശ്യമില്ലാതെ വഴക്ക് പറയുകയോ, എന്തേലും ചെയ്യാൻ പറയുകയോ ഒന്നുമില്ല.. അമ്മയില്ലാതെ വളർന്ന കുട്ടിയാണ് എന്ന കരുതിയായിരിക്കും.. അതുമല്ല അപ്പനതിനുള്ള സമയവുമില്ല.. അപ്പൻ രാവിലെ പോയാൽ പിന്നെ വരുന്നതേ ഒത്തിരി താമസിച്ചായിരിക്കും.. അപ്പോഴത്തേക്കും ഞാൻ ഉറങ്ങിയിരിക്കും.. അപ്പൻ എല്ലാവരും വരുന്നതിനു മുന്നേ മനക്കെലെത്തണം, എല്ലാവരും പോയതിനു ശേഷമേ വരാനും പറ്റു.. കാര്യസ്ഥൻ ആയി പോയില്ലേ..