പിന്നെ അങ്ങനെ എന്തേലും പറയാൻ ഞാൻ അവസരം ഉണ്ടാക്കിട്ടില്ല..
ഇപ്പൊ പറഞ്ഞത് ശ്രീലക്ഷ്മി വരുന്ന കാര്യമാണ്, ഇല്ലത്തെ മൂത്ത സന്താനം. പട്ടണത്തിൽ പഠിക്കാൻ പോയേക്കുയായിരുന്നു.. അവധിക്ക് നാട്ടിലേക്ക് വരുന്ന പതിവുണ്ട്.. ഇപ്രാവശ്യം പഠിത്തം എല്ലാം കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്.. അവസാന എന്തോ പരീക്ഷയുണ്ടായിരുന്നു.. അതിന്റെ റിസൾട്ട് വരാൻ വൈകിയത് കൊണ്ടാണ് ഈ വരവ് ഇത്രെയും വൈകിയത്..
അച്ഛനും, വലിയ നമ്പൂതിരിയും കൂടിയാണ് അവളെ കൂട്ടാൻ പോകുന്നത്.. മനക്കൽ മാത്രമേ ഈ ദേശത്തു മോട്ടോർ കാർ ഉള്ളത്.. അതിൽ മനയ്ക്കലെ ആൾക്കാരെ കൂടാതെ എന്റ അച്ഛൻ മാത്രമേ അതിൽ കയറിട്ടുള്ളൂ.. എന്റെ ചെറുപ്പത്തിൽ അത് വാങ്ങി കൊണ്ട് വന്നപ്പോ ഞങ്ങൾ പിള്ളേർ ഒന്ന് തൊട്ടു എന്ന പറഞ്ഞു എന്തോരം അടി കിട്ടിട്ടുണ്ട്.. അതി പിന്നെ അതിന്റെ പരിസരത്തേക്ക് പോലും ഞങ്ങൾ പോയിട്ടില്ല..
ശ്രീലക്ഷ്മി തീവണ്ടിയിൽ ആണ് വരുന്നത്..അത് കൊണ്ട് അവർ തീവണ്ടിയാപ്പീസിൽ പോയിവേണം ശ്രീലക്ഷ്മിയെ കുട്ടി വരാൻ.
ഞാൻ അച്ഛൻ പറഞ്ഞത് പോലെ 10 മണി ആയപ്പോ ഇല്ലത്തേക്ക് ചെന്നു..
അച്ഛൻ : ആ, നി വന്നോ.. വാ.. എന്നെ വിളിച്ചോണ്ട് ഉമ്മറത്തേക്ക് ചെന്ന്..
എന്നിട്ട് എന്നോട് നീ ഞാൻ വരുന്നേടം വരെ ഇവിടെ തന്നെ കാണണം.. ഇവിടെ ആരുമില്ലാത്തതാ … ചെറിയ നമ്പൂതിരിയും മനോജ്ഉം ദുരെ എവിടെയോ പോയേക്കുകയാ.. നാളെ കഴിഞ്ഞേ വരൂ.. എന്തേലും സഹായത്തിന്ന് വിളിച്ചാൽ ഇവിടെ തന്നെ കാണണം.. പിന്നെ പറമ്പിൽ അടക്ക പറിക്കുന്നുണ്ട് അവിടെയും ഒരു കണ്ണ് വേണം..