കുറച്ചു നേരം അവിടെയിരുന്നു.. നേരം നല്ലതായിട്ടിരുട്ടി തുടങ്ങി.. മനക്കൽ പണിക്കു പോയിരുന്നവർ എല്ലാം തിരിച്ചു വരാൻ തുടങ്ങി.. ഞാൻ എഴുന്നേറ്റ് വീട്ടിൽ വന്നപ്പോൾ എല്ലാവരും അപ്പോഴും അവിടെയിരുന്നു സംസാരിക്കുകയാണ്..
ഞാൻ നോക്കിയപ്പോൾ ഭക്ഷണം കൊണ്ട് വെച്ചിട്ടുണ്ട്.. ഞാൻ അതെടുത്തു അകത്തിരുന്നു കഴിച്ചു, എന്നിട്ട് പയ്യെ കിടന്നു.. നാളെ രാവിലെ ഇല്ലത്ത പോകേണ്ടതാണ്.. അപ്പോഴും സംസാരം കേൾക്കാം.. അവളുമാർ പോയിട്ടില്ല.. ഞാൻ ക്ഷിണം കാരണം പെട്ടന്ന് തന്നെ ഉറങ്ങി പോയി…
**************************************************
പിറ്റേന്ന് അച്ചന്റെ കൂടെ ഇല്ലത്തേക്കെത്തി.. എല്ലവരും വരുന്നതേ ഉള്ളു.. അച്ഛൻ രാവിലെ തന്നെ നല്ല തിരക്കിലാണ് .. ഞാൻ ഇതെല്ലാം നോക്കി അവിടെ കുറ്റിയടിച്ചു നിൽക്കുകയാണ്..
ഒരു 8.00 മണിയായപ്പോൾ വലിയ നമ്പൂതിരി ഇറങ്ങി വന്നു.. എന്നോട് ശ്രീലക്ഷ്മിയുടെ കൂടെ ചെന്ന് അതിഥി മന്ദിരം വൃത്തിയാക്കാൻ ആവശ്യപ്പെട്ടു.. അവളുടെ കുട്ടുകാർ നമ്മുടെ നാട് കാണാൻ വരുന്നുണ്ടത്രേ.. അപ്പൊ അവർക്ക് താമസിയ്ക്കാൻ വേണ്ടിയാണ്..
എനിക്ക് ഇന്ന് മുതൽ അവർ വന്നിട്ട് പോകുന്നത് വരെ, അവരുടെ എല്ലാ കാര്യവും നോക്കിയും കണ്ടും ചെയ്യണം.. അതാണ് എന്റെ ജോലി..
അച്ഛൻ എന്റെ അടുത്ത വന്നു..
അച്ഛൻ : എന്ന നീ അങ്ങോട്ടേക്ക് പൊയ്‌ക്കോ. ഞാൻ 2 പണിക്കാരെ അങ്ങോട്ട് വിട്ടേക്കാം. നീ നോക്കിയും കണ്ടും എല്ലാം ചെയ്‌ച്ചേക്കണം .. പട്ടണത്തിൽ നിന്ന് വരുന്ന പിള്ളേരാണ്… അവർക്കിവിടുത്തെ കാര്യങ്ങൾ ഒന്നും അറിയില്ല.. നീ വേണം എല്ലാം നോക്കിയും കണ്ടും ചെയ്യണ്ടത്.. എന്ന നീ അങ്ങോട്ട് പൊക്കോ..