മനക്കൽ ഗ്രാമം 5 [Achu Mon]

Posted by

ശ്രീലക്ഷ്മി : എന്ത് പറഞ്ഞാടാ വാല്യക്കാരൻ നായെ … എന്ന് പറഞ്ഞു കൊണ്ട് എന്നെ അടിക്കാൻ കൈയോങ്ങി.. ഉടനെ ശ്രീകല അവളുടെ കൈക്ക് കയറി പിടിച്ചിട്ട്…

ശ്രീകല : ഇപ്പൊ വേണ്ട… എന്നും പറഞ്ഞു അവളെ വലിച്ചോണ്ട് പോയി..

ഭാഗ്യം, അവൾ അടിച്ചിരുന്നേൽ, നിന്ന് കൊള്ളുവല്ലാതെ, ഒന്നും ചെയ്യാൻ പറ്റില്ലാലോ.. ശ്രീകല ഇടപെട്ടത് കൊണ്ട് മാനം പോയില്ല..

പക്ഷെ ഒന്നും കഴിഞ്ഞിട്ടില്ല ഇതെല്ലാത്തിന്റെയും ആരംഭം മാത്രമാണ്.. ഒന്ന് കരുതിരിക്കണം… ഏതു വഴിയാണ് പണി വരുന്നതെന്നറിയില്ലല്ലോ…

കുറച്ചു കഴിഞ്ഞപ്പോ പണിക്കാർ വന്നു…ഉച്ചകോണ്ട അവിടം മുഴുവൻ തുടച്ചു വൃത്തിയാക്കി.. ഉച്ച കഴിഞ്ഞപ്പോൾ നല്ല ഉടുപ്പും പാന്റ്സും ഒക്കെ ഇട്ട ഒരാൾ കുറെ സാധനങ്ങൾ കൊണ്ട് വന്നു.. അതിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവി ആണ്, കൊട്ടകയിൽ കാണുന്നത് പോലെ സിനിമ അതിൽ കണമത്രേ..ഞങ്ങൾ കേട്ടിട്ടേ ഉള്ളു കണ്ടിട്ടില്ല.. വലിയ നമ്പൂതിരിയും വന്നിട്ടുണ്ട്.. അത് കൊണ്ട് അകത്തു കയറി കാണാൻ പറ്റില്ല.. അവർ എന്തൊക്കയോ കൊണ്ട് വേച്ചു, എനിക്കൊന്നും മനസിലായില്ല.. അവർ പോയി. കഴിഞ്ഞപ്പോൾ വലിയ നമ്പൂതിരി മന പൂട്ടി താക്കോലും കൊണ്ട് പോയി..

ഇനി അവർ വന്നിട്ട് വന്നാൽ മതി എന്ന വലിയ നമ്പൂതിരി പറഞ്ഞതു കൊണ്ട് … ഞാൻ വീട്ടിലോട്ടും പൊന്നു..

വീട്ടിൽ എത്തിയപ്പോൾ ഞങ്ങളുടെ കുട്ടിപട്ടാളത്തെ കാണാതെ ആയപ്പോൾ… എന്റെ മനസ്സിൽ ലഡു പൊട്ടി.. എല്ലാവരും ഗുഹയിൽ കാണും..

ഞാൻ വേഗം ഗുഹയുടെ അടുത്തേക്ക് ചെന്നു.. പക്ഷെ അവിടെ കണ്ടാ കാഴ്ച..

Leave a Reply

Your email address will not be published. Required fields are marked *