ഇത് കേട്ട് എനിക്ക് ഭക്ഷണം വേറെ ഒരു പത്രത്തിലോട്ടു മാറ്റി വെച്ചോണ്ടിരുന്ന ആതിര തിരിഞ്ഞു ധന്യയും അമ്പിളിയെയും രൂക്ഷ ഭാവത്തോടെ ഒന്ന് നോക്കി..
ധന്യ ഭയന്ന് പോയി.
ധന്യ : എന്ന ചുറ്റിക്കളി, രേണുകേ ആവശ്യമില്ലാത്തത് പറയല്ലേ..
ഇത് കേട്ട് ഞാൻ..ദേഷ്യത്തോട്.. മനുഷ്യനെ ഒന്ന് ഉറങ്ങാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു എഴുന്നേറ്റ് വരാന്തയിലേക്ക് പോയി..
രേണുക : ഞാൻ ഒന്നും പറയുന്നില്ലെ… എന്നും പറഞ്ഞു ഞാൻ കിടന്ന പാ മടക്കി കട്ടിലിന്റെ അടിയിലോട്ട് നിക്കി വെച്ചു..
പിന്നെ പറയാൻ വിട്ടു പോയി. ഈ ഗ്രാമത്തിലെ എല്ലാ വീടുകളും ഞങ്ങളുടെ വീടുകൾ പോലെയാണ്.. എന്തേലും അലോങ്കോലമായി കിടക്കുവാണേൽ കാണുന്നവർ അത് ശെരിയാക്കി വെയ്ക്കും.. ആരും അങ്ങോട്ട് ഇങ്ങോട്ട പറയേണ്ട കാര്യമില്ല.. അത് കൊണ്ടാണ് എല്ലാ വീടുകളുടെയും അറ്റകുറ്റ പണികൾ അച്ഛൻ എന്നെ ഏല്പിച്ചത്.. ഞാൻ മാത്രമല്ലേ വേറെ പണിക്കാരും ഉണ്ടായിരുന്നു.. എന്റെ വീട് നിന്റെ വിടെന്നൊന്നും ഞങ്ങളുടെ ഇടയിൽ ഇല്ല..
എന്റെ പുറകെ ആതിര ഇറങ്ങി വന്നു..
ഞാൻ വരാന്തയിൽ ഉള്ള തൂണിൽ ചാരി പുറത്തോട്ട് നോക്കി നിൽക്കുവാണ്. അവൾ വന്ന് ഞാൻ ചാരി നിൽക്കുന്ന അതെ തൂണിൽ ചാരി നിന്നോണ്ട്..
എന്താടാ.. അവൾ പറഞ്ഞതിൽ എന്തേലും കാര്യം ഉണ്ടോ..
ഞാൻ ഒന്നും പറയാതെ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.. എന്നിട്ട് വീണ്ടും പുറത്തു മഴ ചാറുന്നത് നോക്കി നിന്നു.. വലിയ മഴക്കോളൊന്നുമില്ല, ചെറിയ ചാറ്റൽ ഉണ്ട്. രാത്രിയിൽ പെയ്ത മഴ തോർന്നതേ ഉള്ളു..
അവൾ : ഞാൻ ചുമ്മാ ചോദിച്ചന്നെ ഉള്ളു.. നീ പല്ല് തേച്ചിട്ട് വാ.. ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട് വന്നു കഴിക്കാൻ നോക്ക്.. ഇല്ലേൽ തണുത്ത പോകും..