ഞാൻ മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കി നിന്നു.. എന്നിട്ട് ഞാൻ അവളോട്
ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളം..
സത്യം പറഞ്ഞാൽ, രേണുക കൃത്യമായി കാര്യം ഊഹിച്ചു പറഞ്ഞത് കൊണ്ട്. എന്ത് മറുപടി പറയണം എന്നറിയാതെ കുഴുങ്ങി നിൽക്കുകയാണ് ഞാൻ.. അവൾ എടാപിടിന്ന് ഇത് പറയുമെന്ന് ഞാൻ കരുതിയില്ല.. വേറെ ആരേലുമായിരുനെങ്കിൽ ഞാൻ പച്ചക്ക് ആണ്ന്ന് തന്നെ പറയും.. പക്ഷെ അതിരയോട് പറഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ പറ്റില്ല.. ഒന്നിന്റെ ക്ഷിണം മാറി വരുന്നതേ ഉള്ളു.. എന്റെ കരണം അടിച്ചുപൊളിച്ചാണ് അവൾ എനിക്ക് അന്ന് മറുപടി തന്നത്.. അത് കൊണ്ട് രാവിലെ തന്നെ അടിവാങ്ങിച്ചു തുടങ്ങേണ്ടല്ലോ.. അതാണ് ഞാൻ മിണ്ടാതെ നിന്നത്.. അത് അതിലും വലിയ കുരിശ്ശായി..
എന്റെ നിൽപ്പും, ഭാവവും കണ്ടപ്പോൾ അവൾക്കും ഡൌട്ട് അടിച്ചു.. അവൾ അകത്തേക്ക് കയറി ധന്യയുടെ അടുത്ത് ചെന്ന്..
ആതിര: എടി ധന്യ എന്താ കാര്യം.. നീ ഉള്ളത് പറ..
ആതിരയുടെ ചോദ്യം ചെയ്യൽ കേട്ട് അമ്പിളി ഇടക്ക് കയറി…
നീ എന്തിനാ അവളെ പേടിപ്പിക്കുന്നത്.. അവൻ ക്ഷിണം കൊണ്ട് ഉറങ്ങിപോയി .. അതിനവളുടെ മെക്കിട്ടു കേറുന്നതിനെന്തിനാ..
ആതിര : അതിന്റെ കാരണമാ ഞാൻ അവളോട് ചോദിക്കുന്ന, അവന് അസുഖം ഒന്നുമില്ല്ങ്കിൽ അവൻ നേരത്ത എഴുനേൽക്കുന്നതാണ്.. അതിന്റെ കാര്യം ഇവൾക്ക് അറിയാം പറയടി…
അകത്തു കാര്യം പന്തിയല്ല എന്ന് മനസ്സിലായി ഞാൻ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ രേണുക എന്നെ തടഞ്ഞു..
അവിടെ നില്ക് എങ്ങോട്ട് കയറി പോകുന്നത്, ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകട്ടെ..