വെള്ളിത്തിര 1 [കബനീനാഥ്]

Posted by

വെള്ളിത്തിര 1

Vellithira Part 1 | Author : Kabaninath


“” ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്… മരിച്ചു പോയവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രം… “

 

എറണാകുളം സെൻട്രൽ:

 

പുലർച്ചെ 4:30

 

പ്ലാറ്റ്ഫോമിലൂടെ ചുമലിൽ ബാഗും തൂക്കി നരച്ച ജീൻസിന്റെ ഷർട്ടും പാന്റും ധരിച്ച്, ഇടത്തേക്കാലിൽ  ചെറിയ മുടന്തുള്ള ഒരാൾ എൻട്രൻസിലേക്കു പതിയെ നടന്നു വരുന്നത് റോഡിൽ നിന്നും ദേവദൂതൻ കണ്ടു…

പുറത്തേക്കുള്ള ജനസഞ്ചയത്തിൽ പെടാതെ ഒരു വശം ചേർന്നാണ് അയാൾ നടന്നിരുന്നത്…

ഫ്ലെ ഓവറിനു മുകളിലെ വിളക്കു കാലിലെ പ്രകാശമടിച്ച് ആഗതന്റെ നെറ്റി കയറിയ ശിരസ്സ് മിന്നിത്തിളങ്ങുന്നത് ദേവദൂതൻ  ശ്രദ്ധിച്ചു…

വലിയ ഇരുമ്പുപൈപ്പിന്റെ അഴിയടിച്ച , എൻട്രൻസ് ഗേയ്റ്റിനു മുന്നിലേക്ക് അയാൾ വന്നു നിന്നു…

ഷർട്ടിന്റെ പോക്കറ്റിൽ നിന്നും അയാൾ ഫോണെടുത്ത് , അല്പസമയത്തിനുള്ളിൽ ദേവദൂതന്റെ കയ്യിലിരുന്ന ഫോൺ മുരണ്ടു…

ദേവദൂതൻ കയ്യിലിരുന്ന ഫോണിലേക്കു നോക്കി…

KABANI CALLING….

ആളെ തിരിച്ചറിഞ്ഞതും ദേവദൂതൻ എൻട്രൻസിനടുത്തേക്ക് അല്പം വേഗത്തിൽ നടന്നു ചെന്നു…

“” ഞാനാണ് ദേവദൂതൻ ……””

ദേവദൂതൻ  ആഗതന് തന്നെ പരിചയപ്പെടുത്തി……….

കബനീനാഥ് അയാൾക്കൊരു പുഞ്ചിരി മടക്കി…

“” കാർ പുറത്തുണ്ട്……………”

ദേവദൂതൻ പറഞ്ഞു….

ദേവദൂതനു പിന്നാലെ കബനീനാഥും പുറത്തു കിടന്ന കാറിനടുത്ത് എത്തിയതും ഡ്രൈവർ കാർ സ്റ്റാർട്ടാക്കിയിരുന്നു…

ട്രാക്കിൽ കിടന്നിരുന്ന ഓട്ടോറിക്ഷകൾ ഓരോന്നായി സെക്കന്റുകൾക്കുള്ളിൽ സ്റ്റാർട്ടായിത്തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *