മധുമിത……………….!!!
മലയാളത്തിലും തമിഴിലുമായി ഒരുപാടു കാലം സിനിമാ മേഖല അടക്കിഭരിച്ച നായികനടി……….!
ഒരു കൗമാരത്തിന്റെ തിളപ്പ്……….!
ഒരു യുവതയുടെ മിടിപ്പ്…… !
ഒരു കാലഘട്ടത്തിന്റെ ചഞ്ചലിപ്പ്……….!
തടവറയിൽ വരെ വാർത്തയായിരുന്നവർ…
പഴയ കാല വീക്ക്ലികളിലും സിനിമാ വാരികകളിലും പ്രദർശനക്കൊട്ടകകളിലും മാത്രം കണ്ടു പരിചയിച്ച മുഖം കൺമുന്നിൽ…
കബനി ഒരു നിമിഷം, കാഴ്ച വന്നപ്പോൾ കണ്ണിമ ചിമ്മാതെ അവരെ നോക്കി നിന്നു…
അടുത്ത നിമിഷം, ഒരിറ്റു ഉമിനീരിറക്കി വഴി മാറി…
ഒരു സുഗന്ധം തന്നെ കടന്ന് മുറിയിലേക്ക് ഒഴുകിപ്പോയത് കബനി അറിഞ്ഞു…
മധുമിതയ്ക്കു പിന്നാലെ അകത്തേക്കു കയറിയ ദേവദൂതൻ വാതിലടച്ചു……
കാര്യം, അറിഞ്ഞു വന്നതാണെങ്കിലും വല്ലാത്തൊരു നടുക്കത്തിലും ആശ്ചര്യത്തിലുമായിരുന്നു കബനീനാഥ്…
ഉറക്കക്ഷീണം ഒറ്റയടിക്ക് പറന്നു പോയിരുന്നു…
തന്നേക്കൊണ്ട് ഒരിക്കലും അവരുടെ സൗന്ദര്യം എഴുതി ഫലിപ്പിക്കുവാനോ പ്രതിഫലിപ്പിക്കുവാനോ സാധിക്കില്ലായെന്ന് ആ നിമിഷം അയാൾ മനസ്സിലോർത്തു…
അവർക്ക് എത്ര വയസ്സുണ്ടാകും…?
ഇരുപത്… ?
ഇരുപത്തിരണ്ട്……….?
അതിനപ്പുറത്തേക്ക് അവരുടെ പ്രായം കണക്കാക്കാൻ തനിക്കു സാധിക്കുന്നില്ലായെന്നും കബനീനാഥ് മനസ്സിലാക്കി….
സാരി തന്നെയാണ് വേഷം…
അത് ഏത് വിഭാഗത്തിൽ പെടുന്നതാണെന്ന് തിരക്കിയറിയുകയേ നിർവ്വാഹമുള്ളൂ…
സ്ളീവ്ലെസ്സ് ചേലയ്ക്കു പുറത്ത്, കൈകളുടെ ഉരം മുതൽ മെഴുകുപാട പൊതിഞ്ഞതു പോലെ ഒരാവരണം…
“” കബനി ഇരിക്ക്……….””
പറഞ്ഞത് ദേവദൂതനായിരുന്നു…
“” ഞാനാകെ എക്സൈറ്റഡായിപ്പോയി…””