വെള്ളിത്തിര 1 [കബനീനാഥ്]

Posted by

നിമിനേരം കൊണ്ട് അവരെ വിശകലനം ചെയ്ത ജാള്യത മുഖത്തു നിന്നും മറയ്ക്കാൻ പാടുപെട്ടുകൊണ്ട് കബനി പറഞ്ഞു……

“” ഞാനും………. “

പറഞ്ഞത് മധുമിതയാണ്…

തമിഴ് കലർന്ന അവരുടെ മലയാളം, സിനിമയിൽ കേട്ടിരുന്ന ശബ്ദവുമായി ഒരു സാമ്യവും ഇല്ലല്ലോ എന്ന് കബനി ഓർത്തു…

“ മലയാളി എന്നും മലയാളി തന്നെ…”

അവർ പിറുപിറുക്കും പോലെ കൂട്ടിച്ചേർത്തതിന്റെ അർത്ഥം തേടവേ ദേവദൂതൻ കബനിയെ നോക്കി കണ്ണിറുക്കി കാണിച്ചു…

കബനിയുടെ മുഖമൊന്നു വിളറി…

“” ദേവ്………. സ്ട്രയ്റ്റ് ദ മാറ്റർ……. “

പറഞ്ഞു കൊണ്ട് മധുമിത കുഷ്യൻ കസേരയിലേക്കിരുന്നു…

കബനീനാഥ് പിന്നീടവരെ ശ്രദ്ധിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു…

കയ്യിൽ, കരുതിയിരുന്ന ഫയലുമായി ദേവദൂതൻ കബനിക്കെതിരെ സെറ്റിയിലേക്കിരുന്നു…

“” കബനി… ഞാൻ പറഞ്ഞല്ലോ… ഇത് മാഡത്തിന്റെ ഒരു ഓട്ടോബയോഗ്രഫി പ്രൊജക്റ്റാണ്.. “”

“” അറിയാം……….”

കബനീനാഥ് പ്രതിവചിച്ചു…

“ എനക്ക് എളുതാനൊന്നും അറിയില്ല… റേർ ഇൻസിഡൻസ് ഞാൻ പറ്റുന്നതു പോലെ ഫയൽ ചെയ്തിട്ടുണ്ട്… “

മധുമിത പറഞ്ഞു…

“” സത്യസന്ധമായ കാര്യങ്ങളായിരിക്കണമെങ്കിൽ സ്വയം എഴുതുന്നതല്ലേ നല്ലത്… മറ്റാര് എഴുതിയാലും അതിൽ ഇമാജിനുണ്ടാകും… സൊ…”

“” അതറിയാം കബനീ…”

ദേവദൂതൻ ഇടയിൽക്കയറി പറഞ്ഞു…

“ ഇത് എഴുതുന്നത് മാഡം തന്നെയാണ്… കബനി അങ്ങനെ കരുതി എഴുതിയാൽ മതി…  കൃത്യമായ വിവരങ്ങളൊക്കെ പറഞ്ഞു തരും ഡീറ്റെയിലായിട്ട്…”

കബനീനാഥ് മിണ്ടിയില്ല…

“” പിന്നീട് വേണ്ട കറപ്ഷൻസ് മാഡം ചെയ്തോളും… വലിയ തിരക്കിട്ട് എഴുതുകയൊന്നും വേണ്ട… മാഡത്തിന്റെ ലൈഫാണ്… “

Leave a Reply

Your email address will not be published. Required fields are marked *