ഒരന്യന്റെ മുൻപിൽ തന്റെ മാഡം സങ്കടങ്ങളുടെ ഭാണ്ഡമഴിക്കുന്ന വിമ്മിഷ്ടം കബനി അയാളുടെ മുഖത്തു കണ്ടു…
“” അച്ഛനുമമ്മയും മരിച്ചു… സഹോദരങ്ങളൊക്കെ വലിയ നിലയിലായി… മകൾക്കും ഒരു ജീവിതമായി… “
മധുമിത പിറുപിറുത്തത് കബനി കേട്ടു…
ഇത് അതു തന്നെയാണ്… !
സ്വയം എല്ലാത്തിൽ നിന്നും സ്വസ്ഥമായാൽ പിന്നെ മറ്റുള്ളവരുടെ ഉറക്കം കളയാനുള്ള ചില സെലിബ്രിറ്റികളുടെ കുത്തിക്കഴപ്പ്…
ഇതിലിനി ആരൊക്കെ ഒലിച്ചു പോകും എന്നേ അറിയേണ്ടൂ…
ഏതൊക്കെ പൊയ്മുഖം അഴിയുമെന്നേ അറിയേണ്ടൂ…
അവർ മനസ്സിൽ ഉറപ്പിച്ച സ്ഥിതിക്ക് താനല്ലെങ്കിൽ മറ്റൊരാൾ…….
ദേവദൂതൻ ഓഫർ ചെയ്ത സംഖ്യ, തന്നെ സംബന്ധിച്ച് ഒരാശ്വാസമാണ്…
എന്നിരുന്നാലും… !
ചിലരുടെ ശാപമേൽക്കാം…
ചിലരുടെ കണ്ണീരിനാൽ നനയാം…
പക്ഷേ, ഒന്നുണ്ട്…
ഇവർ പറയുന്നത് , അല്ലെങ്കിൽ എഴുതാൻ ഉദ്ദേശിക്കുന്നത് സത്യമാകാനും മതി…
കാരണം, അവർക്ക് ഒരാളെ , ഒരാളെ മാത്രം വിശ്വസിപ്പിക്കേണ്ടതുണ്ട്…
ഒരേ ഒരാളെ… ….
അതാര്……….?
മധുമിത വിവാഹിതയായിരുന്നു…
ബന്ധവും പിരിഞ്ഞതാണ്…
അവർ ഒരു കൊലക്കേസ് പ്രതിയുമായിരുന്നു…
അപ്പോഴൊന്നും ഇവർ സൂചിപ്പിച്ച ആ “ഒരാളെ” ക്കുറിച്ച് എവിടെയും ഒരു പരാമർശം ഉണ്ടായിട്ടുള്ളതായി അറിവില്ല…
പിന്നെ… ?
സാമാന്യയുക്തിയ്ക്ക് കാമുകനായിരുന്നു എന്ന് ചിന്തിക്കാം…
എന്നാലും ഇത്രയൊക്കെ സംഭവിച്ചിട്ടും അയാളെവിടെ… ?
ഒന്നുകിൽ ഈ ആത്മകഥ വൈകിയാണെങ്കിലും അയാൾക്കുള്ള ക്ഷണമാകാം…
അതായിരിക്കാം… ….
അതു തന്നെയായിരിക്കാം…
അപ്പോൾ തീർച്ചയായും അനുഭവത്തിൽ വെള്ളം ചേർത്ത് അത്രത്തോളം പ്രിയപ്പെട്ട ഒരാളെ വഞ്ചിക്കാൻ ഇവർ തയ്യാറാവില്ല…