ഹാളിൽ ആളെ കാണാത്തത് കൊണ്ട് അവൾ നേരെ ബെഡ് റൂമിലേക്ക് ചെന്നതും അവിടെയും ജസ്റ്റിൻ ഇല്ലായിരുന്നു.
വീട്ടിൽ അവർ കോമൺ ആയി ഉപയോഗിക്കുന്ന ഒരു ഓഫീസ് റൂം ഉണ്ടായിരുന്നു ജസ്റ്റിന്റെ ബിസിനസ് കാര്യങ്ങളും അതിന്റെ ഡോക്യൂമെന്റസും അനഘയുടെ ഓഫീഷ്യൽ ഫയൽസ് ഒക്കെ ആണ് അവിടെ ഉണ്ടാകുക..
ആ റൂമിന്റെ വാതിൽ പകുതി തുറന്ന് കിടക്കുന്നത് കണ്ട അവൾ അങ്ങോട്ടേക്ക് കയറിയതും ആ കാഴ്ച കണ്ട് അവൾ ഞെട്ടി..!!
കസേരയിൽ പുറകോട്ട് മറിഞ്ഞു കിടക്കുന്ന
ജസ്റ്റിൻ…!! മേശയിൽ നിരത്തി വച്ചിരിക്കുന്ന മൂന്നോ നാലോ കാലിയായ ബിയർ കുപ്പികൾ..
വലിച്ചു തീർത്തിരിക്കുന്ന 2 പാക്കറ്റൊളം സിഗരറ്റ് കുറ്റികൾ അത്രയും നേരം അടച്ചിട്ടിരുന്നതിനാൽ മുറിയിൽ അപ്പോഴും പുക തങ്ങി നിൽക്കുന്നുണ്ടായിരുന്നു..!!
അനഘ വേഗം റൂമിലേക്ക് ഓടി കയറി
” ഇച്ചായാ ഇതെന്നാ പറ്റിയെ ? എന്നാ ഈ സമയത്ത് ഒരു കുടിം വലിം ഒക്കെ ”
അവൾ കൈ കൊണ്ട് അവനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രെമിച്ചു.
അവന് മുന്നിൽ ആയി അടച്ചു വച്ചിരിക്കുന്ന ലാപ്ടോപ്പും അതിൽ പ്ലഗ് ചെയ്തിരിക്കുന്ന
പെൻ ഡ്രൈവും അവൾ ശ്രെദ്ധിച്ചു.
” എനിക്ക് കുഴപ്പൊന്നുല്ലാ നീ വിട്ടേ ”
അനഘ പിടക്കാൻ നോക്കിയതും ജസ്റ്റിൻ
പതിയെ എഴുനേറ്റിരുന്നു.. ശേഷം വീണ്ടും പുറകോട്ട് ചെരിഞ്ഞു വീണു.
അവന്റെ കണ്ണുകൾ അടഞ്ഞു ഏകദേശം ബോധം മറഞിരുന്നു.
‘എന്നാ പറ്റിയെ ഇത്രം ടെൻഷൻ ആയി കുടിക്കണമെങ്കിൽ എന്തോ സീരിയസ് ആയി ഉണ്ടല്ലൊ…’
അവൾ അടച്ചു വച്ചിരിക്കുന്ന ലാപ്ടോപ് പതിയെ തുറക്കാൻ തുടങ്ങി..!!