പെട്ടെന്ന് അനഘയുടെ ഫോൺ ബാഗിൽ തുടർച്ചയായി ശബ്ദിക്കാൻ തുടങ്ങി.. !!
ലാപ് അവിടെ തന്നെ വച്ച് അവൾ ഫോൺ എടുക്കാൻ ആയി മുറിയിൽ നിന്നും പുറത്തേക്ക് പോയി.
ബാഗിൽ നിന്നും ഫോൺ എടുത്തതും ജീവയുടെ പേര് തെളിഞ്ഞു കണ്ടു. മുറിയിലേക്ക് ഒന്ന് എത്തി നോക്കിയതിന് ശേഷം അവൾ അവിടെ നിന്നും കിച്ചണിലേക്ക്
മാറി കാൾ അറ്റെണ്ട് ചെയ്തു.
” പെണ്ണെ വീട്ടിൽ എത്തിയോ.. ”
” ആം എത്തി.. ജീവാ.. ഇച്ചായൻ ഇവിടെ ഉണ്ട്
ഇന്ന് നേരത്തെ എത്തിയെന്ന് തോന്നുന്നു.
ആകേ കുടിച്ചു ബോധം ഇല്ലാണ്ടേ കിടക്കാ ”
അവൾ നേടു വീർപ്പ് ഇട്ട് കൊണ്ട് പരാതി പോലെ പറഞ്ഞു.
” അവൻ എന്നാ ഇത്ര നേരത്തെ.. ? എന്തേലും സീൻ ഉണ്ടോ ?? ”
” അറിയില്ല.. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല ഞാൻ വക്കുവാ പിന്നെ ഇങ്ങോട്ട് വിളിക്കണ്ടാ..!! എന്തേലും ഉണ്ടെങ്കിൽ ഞാൻ പറയാം ”
അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു
പിന്നെ വേഗം മുറിയിലേക്ക് തിരിച്ചു നടന്നു.
അവൾ മുറിയിൽ ചെന്നപ്പോൾ ജസ്റ്റിൻ എഴുേനെറ്റിരുന്നു. ലാപ്പ് ടോപ്പ് എടുത്ത് വച്ചിരുന്നു വേച്ച് വേച്ച് അവൻ ബാത്ത് റൂമിൽ പോകാൻ നടന്നു.
അവൻ ബാത്ത് റൂമിൽ കയറിയതും അനഘ
അവരുടെ ബെഡ് റൂമിലേക്ക് പോയി..
റൂമിലേക്ക് കയറിയതും അവൾ പിൽസ് എടുത്ത് കഴിച്ചു കുറച്ചു നേരം എന്തോ ആലോചിച്ചു നിന്ന ശേഷം ഒന്ന് നെടു വീർപ്പ് ഇട്ടു.. പിന്നെ ടർക്കി എടുത്ത് അവളും ബാത്ത് റൂമിലേക്ക് കയറി.
ഒരുപാട് സമയം എടുത്ത് ആണ് അനഘ കുളിച്ചത്.. ശരീരത്തിലെ ജീവയുടെ സ്നേഹ പ്രകടനങ്ങളുടെ ചെറിയ പാടുകൾ അവൾ ക്രീം തേച്ചു മറച്ചു..
കുളി കഴിഞ്ഞു ഇറങ്ങിയതും ഒരു സിൽവർ നൈറ്റി എടുത്ത് ഇട്ടു.. അവൾ വീട്ടിലെ ജോലികളിലേക്ക് തിരിഞ്ഞു..!!