” ഞാൻ രാവിലെ എഴുന്നേൽപ്പികണ്ടാന്ന് കരുതി ആണ് പറയാണ്ടേ പോന്നെ..!!
പിന്നെ ഇവിടെ വന്നപ്പോൾ ആകേ തിരക്ക് ആയി പോയി, ഇച്ചാ കഴിച്ചാരുന്നോ ? ”
ജസ്റ്റിന്റെ സംസാരത്തിൽ മാറ്റമൊന്നുമില്ല എന്നത് അനഘക്ക് കൂടുതൽ ആശ്വാസം നൽകിയിരുന്നു.
” ആടി ഞാൻ രാവിലെ തന്നെ കഴിച്ചാരുന്നു..!!
പെണ്ണെ നീ ചുമ്മാ വിളിച്ചേ ആണോ ? ”
” ആം ഞാൻ ചുമ്മ ഇരുന്നപ്പൊ വിളിച്ചു നോക്കിയതാ എന്നാ ഇച്ചായൻ തിരക്കാണോ ? ”
അനഘ താൻ പറയാൻ വന്ന കാര്യം മനസ്സിൽ നിർത്തി.
” ആം ചെറിയ തിരക്ക് ആണ് പെണ്ണെ.. !!
ഞാൻ നിന്നെ ഫ്രീ ആയിട്ട് തിരിച്ചു വിളിച്ചാ മതിയൊ ? ”
” ആം ഫ്രീ ആവുമ്പോൾ വിളിക്ക് ”
അവൾ ഫോൺ കട്ട് ചെയ്ത് ബാഗിൽ ഇട്ടു..
അവന്റെ തിരക്ക് സമയം ആയത് കൊണ്ട് കുറച്ച് കഴിയുമ്പോൾ ഒന്നൂടി വിളിച്ചു നോക്കാം എന്ന തീരുമാനത്തോടെ…
സമയം മുന്നോട്ട് ഓടി കൊണ്ടിരുന്നു..
ഏകദേശം 4 മണിയോട് കൂടി അനഘയുടെ പേഷ്യന്റ്സ് ഒന്ന് ഒതുങ്ങി.. അത് കൊണ്ട് തന്നെ ടീ ബ്രേക്കിനായി അവൾ പുറത്തേക്ക് ഇറങ്ങി.
കാർമേഘങ്ങൾ ഉരുണ്ട് വാനം മഴക്ക് ഉള്ള വരവ് അറിയിച്ചു.. രണ്ട് നില കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നും താഴെ അങ്ങാടി കാഴ്ചകൾ അവൾ കുറച്ചു നേരം നോക്കി നിന്നു.
കയ്യിൽ ചായ കപ്പുമായി അവൾ ചുറ്റുപാടും ഉള്ള ലോകരെ നിരീക്ഷിച്ചു…
ജീവിക്കാൻ വേണ്ടി നേട്ടോട്ടം ഓടുന്ന ഒരുപാട് ജീവിതങ്ങൾ.. ലക്ഷ്യങ്ങളെ തേടിയുള്ള ഒരുപാട് യാത്രകൾ
എല്ലാം കൊണ്ടും അപരിചിതർ ആണെങ്കിലും പരസ്പരം സ്നേഹത്തോടെയും പരിചയത്തോടെയും പെരുമാറുന്ന നൂറ് കണക്കിന് ആളുകൾ…..
അവൾ ഒരു ദീർഘ നിശ്വാസം എടുത്ത് വിട്ടു.