ഫോണിൽ ജീവയുടെ 2 മിസ്ഡ് കാൾ കണ്ടെങ്കിലും അനഘ തിരിച്ചു വിളിക്കാൻ പോയില്ല.
നെറ്റ് ഓൺ ആക്കിയതും ജീവയുടെ മെസ്സേജുകൾ പുറകെ പുറകെ വന്ന് തുടങ്ങി..
അതിൽ കഴിച്ചോ..? കുടിച്ചോ തുടങ്ങിയ മെസ്സേജുകൾ അവൾ മുഴുവനായി ഒഴിവാക്കി വിട്ടു.
അവസാനം വന്ന് കിടക്കുന്ന രണ്ട് വോയ്‌സ് മെസ്സേജ് കണ്ടതും അവളുടെ ഉള്ളിൽ സ്വാഭാവികമായ ടെൻഷൻ നിറഞ്ഞു.
ആദ്യത്തെ മെസേജ് അവൾ തുറന്ന് ചെവിയോട് അടുപ്പിച്ചു.
‘ അനു.. ഞാൻ വിളിച്ചിട്ടുണ്ടായിരുന്നു..
നിന്നെ കിട്ടിയില്ല.. ഞാൻ ഇവനിംഗ് ഫ്രീ ആണ്
നീ എപ്പോളാ ഇറങ്ങാ.. അല്ലെങ്കിൽ എന്നെ തിരിച്ചു വിളിക്കാമോ ?
അതോടെ വോയ്‌സ് അവസാനിച്ചു.
” അനഘാ.. ഒന്ന് വരാമോ ? ”
പുറകിൽ നിന്നും മെർലിൻ വിളിച്ചു.
രണ്ടാമത്തെ വോയിസ് നോക്കാൻ നിൽക്കാതെ അവൾ മെർലിന്റെ അടുത്തേക്ക് നടന്നു.
” എന്താടോ.. ? ”
” അനഘ എനിക്ക് ഒരു ഹെൽപ്പ് വേണം.. ഞാൻ ഇവെനിംഗ് നില്കുന്നില്ല.. കുറച്ചു അർജന്റ് പരുപാടിസ് ഉണ്ട് എനിക്ക് പകരം ജോയൽ നിൽക്കാം എന്ന് സമ്മതിച്ചിട്ടുണ്ട് ”
മെർലിൻ ജോയലിന്റെ പേര് പറഞ്ഞതും അനഘ ഒന്ന് ഞെട്ടി..! അല്ലെങ്കിൽ തന്നെ അവനെ കൊണ്ട് ശല്യം ആണ്.
” അല്ല മെർലിൻ ഇതിലിപ്പോൾ ഞാൻ എന്താ ചെയ്യണ്ടേ ? ”
അനഘ സംശയം മറച്ചു വച്ചില്ല.
” താൻ ഒന്നും ചെയ്യണ്ട മെയിൽ സ്റ്റാഫിനെ ഇടുന്നത് കൊണ്ട് തനിക്ക് ഇഷ്യൂ ഒന്നും ഇല്ലാന്ന് തന്റെ അടുത്ത്,…. സാർ ഒന്ന് കൺഫോം ചെയ്യാൻ പറഞ്ഞു അതാ… നീ ഒക്കേ അല്ലേ ?? കുഴപ്പൊന്നുല്ലാലൊ ? ”
” ഉണ്ടെങ്കിലും വേറെ വഴി ഇല്ലാലോ ഇട്സ് ഒക്കെ ഐ വിൽ മാനേജ് ഇറ്റ് ”
അനഘ അവൾക്ക് സമ്മതം അറിയിച്ചു.