പിരിയുന്നതിന് തൊട്ടു മുൻപ് അവന്റെ ഫ്രണ്ട് അടുത്തുള്ള ഒരു പെട്ടി കടയിൽ നിന്നും ഒരു സിഗരറ്റ് വാങ്ങി വലിക്കാൻ തുടങ്ങി. ” നീ സിഗരറ്റ് വലിക്കാർ ഇല്ലേ” എന്ന അവന്റെ ചോദ്യത്തിന് ” ഇല്ല ” എന്നായിരുന്നു റിച്ചുവിന്റെ മറുപടി. വീട്ടിൽ ഉപ്പയോ ഉമ്മയോ അറിഞ്ഞാൽ വലിയ അത് വലിയ പ്രശ്നം ആണെന്ന് റിച്ചു പറഞ്ഞു.” നിനക്ക് എത്ര വയസായി ഇപ്പോഴും ഉപ്പയെ പേടിച്ചു ജീവിക്കുകയാണോ ” അവൻ റിച്ചുവിനെ കളിയാക്കി.
തിരികെ വീട്ടിൽ വരും വഴിയെല്ലാം അവന്റെ മനസിൽ മുഴുവൻ ആ കളിയാക്കൽ ആയിരുന്നു. സുഹൃത്തിന്റെ ആ രീതിയിൽ ഉള്ള സംസാരം റിച്ചുവിനു അപമാനകരം ആയിരുന്നു. എനിക്കും പ്രായം കൂടിയില്ല ഒരു സിഗരറ്റ് ഒക്കെ വലിച്ചാൽ ഇപ്പോ എന്താണ് കുഴപ്പം എന്ന് ചോദ്യം അവന്റെ മനസിൽ കയറി കൂടി. വീട്ടിൽ ഉപ്പയും ഉമ്മയും ഇല്ല. ആരും അറിയാനും പോകുന്നില്ല.
ഒന്ന് ട്രൈ ചെയ്താലോ.അത് തന്നെ ആലോചിച്ചു തല പുകഞ്ഞു അവൻ ഒരു കൈ നോക്കാം എന്ന് തീരുമാനിച്ചു. വരുന്നു വഴിക്ക് ഒരു ദൂരെ കടയിൽ നിർത്തി. കടക്കാരനോട് സിഗരറ്റ് വേണം എന്ന് പറയാൻ ചെറിയ പേടി ഉണ്ടായിരുന്നു റിച്ചുവിന്. രണ്ടും കല്പിച്ചു അവൻ ഒന്ന് വാങ്ങി പോക്കറ്റിൽ ഇട്ടു.
വീട്ടിൽ എത്തി. അന്ന് വീട്ടിലെ അന്തരീക്ഷം കുറച്ചു കൂടെ അവനു അനുകൂലമായിരുന്നു.അവന്റെ ഉപ്പാന്റെ പെങ്ങൾ നജ്മ അവിടെ ഇല്ല. അവൾ എന്താ അത്യാവശ്യ കാര്യത്തിന് അവളുടെ വീട് വരെ പോയിരുന്നു. റിച്ചു പരുങ്ങി കൊണ്ട് അടുക്കളയിൽ പോയ്.
തീപ്പെട്ടി എടുത്ത് പോക്കറ്റിൽ ഇട്ടു. പുറകിലെ വരാന്തയോട് ചേർന്ന ബാത്‌റൂമിൽ കയറി വലിക്കാം എന്ന് കരുതി പക്ഷെ നാസിയ വീട്ടിൽ ഉണ്ട് അത് കൊണ്ട് മുകളിലെ ബാത്‌റൂമിൽ വെച്ച് ആകാം എന്നയി റിച്ചുവിന്റെ പ്ലാനിങ്.സ്റ്റെപ് കയറി മുകളിൽ പോകുമ്പോൾ നാസിയ ഹാളിൽ ഇരുന്നു മൊബൈൽ കൊണ്ട് കളിയാണ്.പടി കയറുമ്പോൾ അവൾ റിച്ചുവിനെ ഒന്ന് ഇടം കണ്ണ് കൊണ്ട് ഒന്ന് നോക്കിയിരുന്നു.