റിച്ചു മുകളിലെ റൂമിലെ ബാത്‌റൂമിൽ കയറി ഡോർ അടച്ചു. ഇപ്പോൾ അവനു ചെറിയ ആശ്വാസം ആയി.സിഗരറ്റ് എടുത്തു വായിൽ വെച്ചു കത്തിച്ചു. സിഗരറ്റ് വലിക്കുന്നത് കൃത്യമായി അറിയാത്തത് കൊണ്ട് അവൻ ചുമ്മാ വായിൽ വെച്ച് ഒരു വട്ടം പുക ഊതി വിട്ടു. രണ്ടാം വട്ടം വായിൽ വെച്ച് അകത്തോട്ടു വലിച്ചപ്പോൾ പുക ഒന്ന് തൊണ്ടയിൽ ആഞ്ഞു കയറി ചുമ വന്നു. ചുമ വന്നപ്പോ റിച്ചു ചെറുതായ് ഒന്ന് പേടിച്ചു. പെട്ടന്നാണ് താഴെനിന്നും റിച്ചു വിന്റെ ഫോൺ റിങ് ചെയ്തത്.
റിച്ചുവിന്റെ മൊബൈൽ നിലവിൽ ഹാളിൽ ആണ് ഉള്ളത്. നാസിയ എന്നീറ്റു എന്നിട്ട് ആ കോൾ എടുത്തു. റിച്ചുവിന്റെ ഏതോ സുഹൃത്ത് ആണത്രേ വിളിക്കുന്നത്. ഫോൺ കൊടുക്കാൻ അവൾ മുകളിൽ റൂമിൽ കയറി വന്നു. റിച്ചു ബാത്‌റൂമിൽ നിന്ന് ചുമ്മാ സിഗരറ്റ് വായിൽ വെച്ച് പെട്ടന്ന് പെട്ടന്ന് പുക ഊതി വിടുകയാണ്. ബാത്‌റൂമിൽ മുഴുവൻ പുകയായി.പുറത്ത് നിന്നും ” “റിച്ചു നിനക്ക് ഫോൺ ” എന്ന് കേട്ടതും റിച്ചു ഞെട്ടി പോയ്. അവൻ പെട്ടന്ന് ദൃതിയിൽ സിഗരറ്റ് ടോയ്ലറ്റ് ക്ലോസെറ്റിൽ എറിഞ്ഞു ഫ്ലഷ് ബട്ടൺ അമർത്തി.
നാസിയ മുകളിൽ റൂമിൽ എത്തി റിച്ചുവിനെ കാണുന്നില്ല. അവൻ ബാത്‌റൂമിൽ ആണെന്ന് അവൾ മനസിലാക്കി അവൾ ബാത്‌റൂമിന്റെ ഡോർന്റെ അടുത്ത് എത്തിയിട്ട് പറഞ്ഞു “എടാ റിച്ചു നിനക്ക് ഫോൺ “. റിച്ചു ടെൻഷൻ അടിച്ചു കൊണ്ട് പറഞ്ഞു, കട്ട് ചെയ്തേക്ക് ഞാൻ തിരിച്ചു വിളിച്ചോളാം.ആ കാൾ കട്ട് ആയി. ഫോൺ റൂമിൽ വെച്ച് നാസിയ പുറത്തു ഇറങ്ങിക്കാണും എന്ന് കരുതി റിച്ചു ബാത്‌റൂമിൽ നിന്ന് ഇറങ്ങി. സിഗരറ്റിന്റെ വല്ലാത്ത ഗന്ധം അവിടെ അന്തരീക്ഷം മുഴുവൻ ഉണ്ട്.