തനിക്ക് തോന്നിയത് ആവാം എന്ന് അവൻ കരുതി എന്നാലും അവൻ വീണ്ടും പുറകോട്ട് തിരിച്ചു നടന്നു. അവളെ കണ്ടെന്നു സംശയിക്കുന്ന ആ മുറിക്കു അടുത്തേക്ക് എത്തി. അപ്പോഴേക്കും ആ പൊടിമീശക്കാരൻ വീണ്ടും തിരികെ അവന്റ റൂമിലേക്ക് വരുന്നുണ്ടായിരുന്നു.
പെട്ടെന്ന് അവർ തമ്മിൽ മുഖാമുഖം ആയി എത്തി. അവൻ ഇറങ്ങി വന്ന അവന്റ റൂമിന്റെ ഡോറിൽ രണ്ടു മുട്ട് മുട്ടി ഒന്ന് കാളിങ് ബെല്ലും അടിച്ചു. ആ റൂമിന്റെ മുന്നിൽ തന്നെ അജ്നാസും ഉണ്ട്. ആ സമയത്ത് ആണ് അജ്നസിനെ ഞെട്ടിച്ചു കൊണ്ട് റിഷാന ആ മുറിയുടെ ഡോർ തുറന്നത്. അവളെ കണ്ടു അജ്നാസ് ഞെട്ടി. അവളും. ഡോർ തുറന്ന അവൾ കാണുന്നത് രണ്ടു പേരെയും ആണ്.
റിഷാന : ഹല്ല അജ്നാസ്… എങ്ങോട്ട് പോകുവാ..
അജ്നാസ് : (അത്ഭുദത്തോടെ ) റിഷാന നീ എന്താ ഈ റൂമിൽ. അവരൊക്കെ എവിടെ.. നിന്റെ റൂമിൽ വിളിച്ചിട്ട് ആരും പ്രതികരിക്കുന്നില്ലല്ലോ…. എല്ലാരു എവിടെ പോയ്…
ഇവർ തമ്മിൽ ഉള്ള സംസാരം ആ പൊടിമീശകാരൻ പയ്യൻ നോക്കി നിൽപ്പാണ്. അയാൾ റിഷാനയോട് ചോദിച്ചു ” റിഷാന ഇത് ആരാണ്? ”
റിഷാന : “ഇത് അജ്നാസ്.. ന്റെ ഉപ്പാന്റെ ഫ്രണ്ട്ന്റെ മകൻ ആണ്… ഓഹ് നിങ്ങൾ തമ്മിൽ പരിചയമില്ല അല്ലെ.. ഹ ഹ. അജ്നാസ് ഇത് അൽത്താഫ് എന്റെ ഭാവി കെട്ടിയോൻ ആവാൻ പോകുന്നത് അൽത്താഫ് ഇക്ക ആണ്.”
അത് കേട്ടതും അജ്നാസ് പെട്ടെന്ന് മാനസികമായി തളർന്നു. അവനു ഒന്നും മനസിലാകുന്നില്ല. ഏത് ആണ് ഈ അൽത്താഫ് . എന്താണ് ഇവിടെ നടക്കുന്നത്. റിഷാന എന്തൊക്ക ആണ് പറയുന്നത്… അവന്റെ മനസ് ആകെ കൺഫ്യൂഷൻ ആയി.അവന്റ ഉപ്പ അവനോട് പറഞ്ഞത് ആരുമായി ഉള്ള നിക്കാഹിനെ കുറിച്ച് ആണ്? ഇവനെ ആണോ, ആവില്ല പിന്നെ ആരെ കുറിച്ചു ആണ്.