പെട്ടന്ന് അൽത്താഫ് അജ്നസിന്റെ കയ്യിൽ പിടിച്ചു ഒരു ഷേക്ക് ഹാൻഡ് കൊടുത്തുകൊണ്ട് പറഞ്ഞു ” ഹലോ അജ്നാസ്..അജ്നാസ് എന്താ ചെയുന്നു “. അവൻ പെട്ടന്ന് ഞെട്ടി. ടെൻഷൻ അടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു ” ഞാൻ ഞാനാ ഒന്നുല ”
അൽത്താഫ് : എന്താണ്…
അജ്നാസ് : ഒന്നും ചെയ്യുന്നില്ല ഉപ്പാന്റെ ബിസിനസ് നോക്കുകയാണ്… ഹ്മ്മ്
റിഷാന : എന്ത് പറ്റി അജ്നാസ്.. ഞാൻ അൽത്താഫ് ഇക്കാനെ പരിചയപ്പെടുത്താൻ അങ്ങോട്ട് റൂമിൽ വരാൻ ഇരിക്കുക ആയിരിന്ന്.അപ്പോഴേക്കും അജ്നാസ് ഇവിടെ എത്തി ഹ ഹ… നല്ല ടൈമിംഗ് ആണ് ട്ടോ..
ഇതൊക്കെ കേട്ട് അജ്നാസ് ആകെ ഡൌൺ ആയി. ആ സമയത്ത് അൽത്താഫ് എന്തൊക്കയോ അജ്നസിനോട് ചോദിക്കുന്നുണ്ട് പക്ഷേ അജ്നാസ് ആകെ വിയർത്തു എന്തൊക്കയോ ആണ് അൽത്താഫിനു മറുപടി കൊടുക്കുന്നത്. പെട്ടെന്ന് ” ശെരി എനിക്ക് ഒരു ചെറിയ തിരക്ക് ഉണ്ട് എന്ന് പറഞ്ഞു അജ്നാസ് പെട്ടെന്ന് അവിടുന്ന് അവന്റെ സ്വന്തം റൂമിൽ പെട്ടെന്ന് പോയ്.
യഥാർത്ഥത്തിൽ അന്ന് രാത്രിയിൽ അവർ തമ്മിൽ ഉള്ള കല്യാണം അവരുട എല്ലാ ബന്ധുക്കളെയും അറിയിക്കാൻ ആയിരിന്നു റഫീഖ്ന്റെ പ്ലാൻ.അജ്നാസ് ഓടി തന്റെ റൂമിൽ കയറി ഒറ്റ ഇരിപ്പ് ആയി. അവന്റെ മനസിൽ പല ചിന്തകളും കടന്ന് വന്നു. ഇങ്ങനെ ഒരു കാര്യത്തകുറിച്ച് താൻ അറിയാതെ പോയതിൽ അവൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.അവൻ ഉറങ്ങി.
പിറ്റേന്ന് രാവിലെ അവൻ യാതൊരു താല്പര്യവും ഇല്ലതെ ആണ് ആ ദിവസത്ത യാത്രയിൽ പങ്ക് അവരോടൊപ്പം ചേർന്നത്. വൈകുന്നേരം ആയപ്പോൾ ഒരു ഓപ്പൺ റെസ്റ്റോറന്റിൽ അവർ വാഹനം നിർത്തി. അധികം ആളുകൾ ഒന്നും ഇല്ലാത്ത റെസ്റ്റോറന്റ്. ദൂരെ ഒരു റൗണ്ട് ടേബിളിൽ അവർ എല്ലാവരും ഇരുന്നു. അവിടെ വെച്ച് റിഫീഖ് ഇക്ക റിഷാനയുടെ നിക്കാഹിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. അപ്പോഴാണ് അൽത്താഫും അവന്റ ഫാമിലിയും അവിടെ എത്തിയത്.