റസിനിന്റെ മോഹം 3 [ജാക്സൺ പക്ഷി]

Posted by

അൽത്താഫ് : വരാം ഉപ്പ… ഇപ്പൊ തന്നെ റിഷാനയെ കൊണ്ട് വിട്ടിട്ട് വന്നേക്കാം..

മനസില്ലാ മനസോടെ ആണ് അൽത്താഫ് ok പറഞ്ഞത്. അവളെ കൂട്ടി കാറിൽ തിരിച്ചു പോയ്‌. സ്ഥലം എത്തി റിഷാന കാറിൽ നിന്ന് ഇറങ്ങി..

റിഷാന : ഇക്ക ഞാൻ പോവാണ് ഇനി എപ്പോഴാ… കാണുക

അൽത്താഫ് : ഉടനെ കാണാം. മുത്തേ . നീ നാട്ടിൽ പോകുന്നതിന് മുന്നേ എനിക്ക് നിന്ന് വിശദമായ് ഒന്ന് കാണണം… (ചിരിയോടെ )…

റിഷാന : അയ്യടാ. കാണാം ഇക്ക (ചിരിച്ചു കൊണ്ട് )

അവളെയും വീട്ടിൽ തിരിച്ചു കൊണ്ട് വിട്ട് അൽത്താഫ് വളെരെ പെട്ടെന്ന് വീട്ടിൽ തിരിച്ചു എത്തി. വീട്ടിൽ എത്തിയ അൽത്താഫ് ലിഫ്റ്റിൽ കയറി അവരുടെ ഫ്ലോറിൽ എത്തി തന്റെ റൂമിന്റെ കതക് തുറന്നു. അവന്റ ഉപ്പ (പേര് ലത്തീഫ് ) കതക് തുറന്നു അവൻ ഉള്ളിലേക്ക് കയറി. പെട്ടെന്ന് അവൻ മുറിയിൽ കാണുന്നത് മൂന്ന് പേരെയാണ്. വെളുത്ത ലോഹ ധരിച്ചിവർ. അവർക്ക് അത്യാവശ്യം നല്ല പ്രായം ഉണ്ട്. മൂന്ന് പേരും നന്നായി താടി വളത്തിയവരാണ്.

അവർക്ക് തലയിൽ വെളുത്ത തലക്കെട്ടും ഉണ്ട്. അവരോട് വളരെ താഴ്മയോടെ ആണ് അവന്റ ഉപ്പ സംസാരിക്കുന്നത്. തന്റെ മകനെ അയാൾ അവർക്ക് പരിചയപ്പെടുത്തി. അൽത്താഫിനു ഒന്നും മനസിലാകുന്നില്ല എന്താണ് ഇത് ആരൊക്കെ ആണ് ഇവർ. അവരെല്ലാം ഇടയ്യ്ക്കിടെ അൽത്താഫിനെ നോക്കുന്നുണ്ട്. പെട്ടെന്ന് അവന്റെ ഉമ്മ ഒരു ബാഗ് എടുത്ത് അവന്റെ ഉപ്പയെ ഏൽപ്പിച്ചു. അൽത്താഫിനോട് ഉപ്പ പറഞ്ഞു ഇവർ കുറച്ചു ദൂരെ നിന്ന് വരുന്നവൻ ആണ്.

ഒരു ദിവസം നീ ഇവരോടൊപ്പം ഇവരുടെ കേന്ദ്രത്തിൽ കഴിയണം. അൽത്താഫിനു ഒന്നും മനസിലായില്ല അവൻ ഓക്കേ പറഞ്ഞു. ഉപ്പ പറയുന്നതിന് അവൻ ഒന്നും എതിർത്ത് പറയാറില്ല. അവരോടൊപ്പം അവൻ കാറിൽ കയറി.കാറിൽ വെച്ച് അവർ മൗനം ആയിരുന്നു. ഒരു മണിക്കൂർ സഞ്ചരിച്ചു. ഒടുവിൽ കാർ റോഡിൽ നിന്നും ഒരു വലിയ ഗേറ്റ് കടന്ന് ഉള്ളിൽ കയറി. ഒരുപാട് ആളുകൾ ഉണ്ട് അവിടെ. വെളുത്ത ലോഹ കുപ്പായം ധരിച്ചു നന്നായി താടി നീട്ടി വളർത്തിയ ഒരുപാട് പേര് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *