റസിനിന്റെ മോഹം 3 [ജാക്സൺ പക്ഷി]

Posted by

അൽത്താഫിനു ഒന്നും മനസിലാകുന്നില്ല.. എന്താണ് ഇത് വലിയ ബിൽഡിങ് ആണ്. രാത്രിയിൽ പൂർണമായും ലൈറ്റ് ഓൺ ചെയ്തത് കൊണ്ട് കാണാൻ ഒരു പ്രത്യക ഫീൽ. ഒരു വലിയ കൊട്ടാരം പോലെ ഉണ്ട് കാണാൻ. ഒരുപാട് സ്ഥലവും. നല്ല തിരക്കും ഉണ്ട്. ചുവരിൽ ഒരുപാട് പേരുടെ പ്രതിമകൾ ഉണ്ട് ആരൊക്കെ ആണ് ഇവർ എന്ന് പോലും മനസിലാവുന്നില്ല.

അവനെയും കൂട്ടി അവർ ആ തിരക്കിന്നു ഉള്ളിലൂടെ ഒരു കൗണ്ടറിനു മുന്നിൽ എത്തി. അൽത്താഫ് ചുറ്റും നിരീക്ഷണം ആണ്. അവനെ പോലെ തന്നെ ഒരുപാട് പേര് അവിടെ വന്നിട്ടുണ്ട്. നരച്ച താടി നീട്ടിയ മൂന്ന് പേര് അവർക്കൊപ്പം തന്നെ പോലെ ഒരു പയ്യനും ഉണ്ട്. അങ്ങനെ കുറെ പേരെ കൊണ്ട് തിരക്ക് ആണ് അവിടം.

കൗണ്ടറിൽ വെച്ച് അവന്റ പേര് എഴുതി ഒപ്പം റിഷാന എന്ന് എഴുതിയ ഒരു ഒരു കടലാസ് അവന്റെ ഷർട്ടിൽ pin ചെയ്തു അവർ കൂടെ അതിൽ ഒരു നമ്പറും ഉണ്ട്. പിന്നീട് അവനയും കൂട്ടി അവർ ആ വലിയ കൊട്ടാരം പോലെ ഉള്ള ബിൽഡിങ്ന്റെ അകത്തു കയറി. ഒരുപാട് കോണി പടികൾ കയറി അവർ കുറച്ചു മുക്കളിൽ എത്തി.

അവനും ഒന്നും മനസിലാകുന്നില്ല.. ആരൊക്കെ ആണ് ഇവരൊക്കെ എന്തിനാണ് അവനെ ഇവിടെ കൊണ്ട് വന്നത്. അവിടെ വെച്ച് ഒരു ചെറിയ ഒരു ഹാളിൽ എത്തി അവർ. പിന്നീട് അൽത്താഫിനെ പോലെ നമ്പർ ബാഡ്ജ് ധരിച്ചവരെ എല്ലവരെയും ഒരു മൂലയിൽ അവർ മാറ്റി നിർത്തി.

ആ റൂമിൽ തന്നെ കാര്യങ്ങൾ നോക്കി നടത്താൻ ഒരുപാട് പേര് ഉണ്ട് എല്ലാവരും നന്നായി താടി നീട്ടി വളർത്തി വെളുത്ത അറബികുപ്പായം ധരിച്ചു ആണ് ഉള്ളത്. ഒടുവിൽ ബാഡ്ജ് ധരിച്ചവരുടെ കൂട്ടത്തിൽ വെച്ച് അൽത്താഫ് അവന്റെ പ്രായം ഉള്ള ഒരു മലയാളി പയ്യനെ പരിചയപ്പെട്ടു അവന്റ പേര് താഹ.

Leave a Reply

Your email address will not be published. Required fields are marked *