വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

Posted by

നിർത്താതെ കരയുന്ന അവളുടെ പിടി വിടീച്ചു തിരിഞ്ഞു നിന്ന് അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് മുഖം മുഴുവൻ ഉമ്മ കൊണ്ട് മൂടി

നീ എനിക്ക് ഒരു നിമിഷത്തേക്കോ ഒരു നേരത്തെക്കോ ആണോ പോന്നേ ഒരായുസ് മുഴുവനും ഇനി എത്ര ജന്മങ്ങളുണ്ടേലും നഷ്ടപ്പെടുത്താൻ വയ്യ നിങ്ങളില്ലെങ്കിൽ ഞാനുണ്ടോ നിങ്ങളില്ലെങ്കിൽ ഞാൻ പൂർണമാവത്ത പോലല്ലേ…

എനെ ഇറുക്കെ കെട്ടിപിടിച്ച അവളെ ഞാനും ഇറുക്കെ കെട്ടിപിടിച്ചു

കാക്കൂ… ഇനിയും അമർത്തി പിടി…

അവളെ അമർത്തി കെട്ടിപിടിച്ചു

കാക്കൂ…

മ്മ്…

സോറി…

മോളൂസേ…

മ്മ്…

ഇനി ഇങ്ങനത്തെ ഒന്നും ചെയ്യല്ലേ…

മ്മ്…

അവളെ അടർത്തി മാറ്റി തല്ലിയ കവിളിൽ നോക്കി വിരലുകളുടെ അടയാളം തിണ്ണർത്ത് കിടക്കുന്നു ചുണ്ടിന്റെ വശത്ത് പല്ലിൽ കൊണ്ട് പൊട്ടിയിരിക്കുന്നു ഏന്റെ ഉള്ള് പിടഞ്ഞു എന്നോട്സ്വയം ദേഷ്യം തോന്നി

അപ്പോഴത്തെ ദേഷ്യത്തിനറിയാതെ…

പറഞ്ഞത് പൂർത്തിയാക്കാൻ സമ്മതിക്കാതെ വാ പൊത്തി എന്നെ നോക്കി

തല്ലിയാലും കൊന്നാലും കുഴപ്പമില്ല ഞാനെന്റെ കാക്കൂന്റെയാ… കാകൂന്റെ മാത്രം… എന്നോട് സോറി പറയല്ലേ… എന്ത് ചെയ്താലും കുഴപ്പമില്ല പിണങ്ങാതിരുന്നാൽ മാത്രം മതിയെനിക്ക്…

കവിളിലേ വിരൽ പാടിൽ തൊട്ടതും

സ്സ്സ്സ്സ്സ്…

ഒരുപാട് വേദനിച്ചു അല്ലേ…

എനിക്കിഷ്ടായി…

എന്ത്…

തല്ല്… ദേഷ്യപെട്ട് പോവാൻ നോക്കിയതാ എനിക്ക് സങ്കടമായെ… ഞാൻ പലപ്പോഴും കാക്കൂനോട് തല്ല് കിട്ടാനുള്ള യോഗമില്ലെന്നോർത്ത് സങ്കടപ്പെട്ടിട്ടുണ്ട്…

എന്നിട്ട് സങ്കടം മാറിയോ…

കുറച്ച്… ഇടക്കൊക്കെ ഓരോന്ന് തന്നോ എനിക്കിഷ്ടമാ…

Leave a Reply

Your email address will not be published. Required fields are marked *