എന്തോ ആലോചനയിൽ ഇരുന്ന അച്ചുവിനെ കണ്ട് രേവതി ചോദിച്ചു….
രേവതി :എന്താ മോളെ… എന്താ ഈ ആലോചിക്കുന്നെ…. മോൾക്കും കിടക്കണോ അമ്മേടെ മടിയിൽ…
അച്ചു :ഏയ്യ് വേണ്ട അമ്മേ….
രേവതി :അതെന്താ മോൾക്ക് അമ്മയെ ഇഷ്ടം അല്ലെ….
അച്ചു :അയ്യൊ അതോണ്ടല്ല അമ്മേ…. എനിക്ക് ഒന്ന് വീട്ടിലേക് വിളിക്കണം…
രേവതി :എന്നാൽ മോള് വീട്ടിലേക് വിളിച്ചിട്ട് വാ…
അച്ചു തന്റെ ഫോൺ എടുത്ത് അമ്മയെ വിളിച്ചു…. കുറച്ചു മാറി നിന്ന് സംസാരിച്ചു….ദേവ് രേവതിയുടെ മടിയിൽ കിടന്നു….
ദേവ് :അമ്മേ….മറ്റന്നാൾ എനിക്ക് തിരിച്ചു പോകണം…. അവിടെ എല്ലാം അനീഷയെ ഏല്പിച്ചല്ലേ വന്നേക്കുന്നെ
രേവതി :കല്യാണം കഴിഞ്ഞു ഇത്ര പെട്ടെന്ന് പോകണോ ഡാ….
ദേവ് :ആ അമ്മക്ക് അറിയുന്നതല്ലേ…. ഒന്ന് രണ്ട് മീറ്റിംഗ് ഉണ്ട്….
രേവതി :ഹ്മ്മ്… ശരി…. നീ ഇത് അച്ചുവിനോട് പറഞ്ഞോ….
ദേവ് :ഇല്ല…. ഇന്ന് പറയണം…. തത്കാലം അവൾ ഇവിടെ നിക്കട്ടെ….
രേവതി :അതെ…. കുറച്ചു ദിവസം ഇവിടെ നിന്ന് ഈ വീടും പരിസരവും ആയി ഒന്ന് പൊരുത്തപ്പെടട്ടെ….
അങ്ങനെ അവർ സംസാരിച്ചു ഇരിക്കുമ്പോ അച്ചു വീട്ടിലേക് ഫോൺ വിളിച്ചു തിരികെ വന്നു….
രേവതി :ആ ഇനി മോൻ പോയി ഫ്രഷ് ആവാൻ നോക്ക്…. ഇനി കുറച്ചു നേരം എന്റെ മോളെ ഞാൻ ഒന്ന് സ്നേഹിക്കട്ടെ….
ദേവ് :ഓ…. എന്തൊരു മരുമോൾ സ്നേഹം….
രേവതി :ഒന്ന് പോടാ…. ഇവൾ എനിക്ക് മരുമോൾ ഒന്നും അല്ല… മോള് തന്നെയാ…. നീ എണീറ്റ് പോയി ഫ്രഷ് ആവാൻ നോക്ക്….