ഹരിയേട്ടാ……. എന്ന് വിളിച് അവളെന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു….
എന്തിനാ നീ കരയുന്നെ കാര്യം പറ..
ഞാൻ…ഞാൻ..
അവൾ വിക്കി വിക്കി പറഞ്ഞു.
ഞാൻ മനുച്ചേട്ടനെ വിളിച്ചിരുന്നു.
ഹരിയേട്ടന് കാവ്യേച്ചിയെ കണ്ടപ്പോതൊട്ട് എന്തോ ഒരു വിഷമം ഉള്ളപോലെ തോന്നി അതെന്താന്ന് അറിയാനാ വിളിച്ചത്…
പക്ഷെ പറഞ്ഞത് മുഴുവൻ നന്ദുവിന്റെ കാര്യമാ….
എനിക്ക് അത് സഹിക്കാൻ പറ്റിയില്ല ഹരിയേട്ടാ. എല്ലാം ഒരു കഥയായ് കേട്ട എനിക്ക് ഇത്രയും സങ്കടം വന്നെങ്കിൽ ഹരിയേട്ടൻ എന്തുമാത്രം സഹിച്ചുകാണും
എന്നോർത്തപ്പോ… എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല ഹരിയേട്ടാ……
എന്നും പറഞ്ഞു അവൾ എന്നെ ഒന്ന് കൂടി മുറുക്കി കെട്ടിപിടിച്ചു…
എനിക്കും അത് സഹിക്കാൻ പറ്റിയില്ല…
ഞാനും അവളെ അതേപോലെ തന്നെ മുറുക്കി കെട്ടിപിടിച്ചു…..
കുറേനേരം അങ്ങനെ നിന്ന് കരഞ്ഞു..
ഞാൻ പയ്യെ അവളെ അടർത്തി മാറ്റി. “ഇനി കരയരുത്.”നന്ദൂനെ ഓർത്തു ഞാൻ ഒരുപാട് കരഞ്ഞത..
ഇനി ഒരു ലൈഫ് വേണ്ട എന്ന് വിചാരിച്ചു ഞാൻ കഴിയുകയാരുന്നു. അമ്മയും വീട്ടുകാരും എല്ലാം നിർബന്ധിച്ചു നിർബന്ധിച്ചു അവസാനം എനിക്ക് കല്യാണത്തിന് സമ്മതിക്കേണ്ടി വന്ന്…
കെട്ടിയ പെണ്ണിനെ സങ്കട പെടുത്തരുത് എന്നെനിക് ഉണ്ടാരുന്നു….
പക്ഷെ നിന്നോട് ഞാൻ……
അവൾ എന്റെ വായ പൊത്തി
“എനിക്ക് എന്റെ ഹരിയേട്ടന്റെ പെണ്ണായി ജീവിക്കണം….. ഇനി എന്റെ ഹരിയേട്ടൻ കരയില്ല….
ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു അവളുടെ കണ്ണുനീർ രണ്ടു കണ്ണിൽ നിന്നും താഴേക് ഒഴുകുന്നുണ്ടായിരുന്നു. അങ്ങനെ കുറെ നേരം