ഞാൻ ബൈക്ക് എടുക്കാൻ പോയി. മനുവിന്റെയും വണ്ടി അവിടാരുന്നു….
“അവളോട് പറയാൻ പറ്റിയില്ലടാ ”
ഞാൻ സങ്കടത്തോട് അവനോട് പറഞ്ഞു
“പിന്നെ അവൾ അങ്ങ് ദൂരെയല്ലേ….
വൈകിട്ട് ഉണ്ടാക്കിയാമതി ” കിക്കറടിക്കുന്നതിനിടയിൽ അവൻ കളിയാക്കി
ഞാൻ ഇളിച്ചു കാണിച്ചു.വണ്ടിയെടുത്തു..
Schoolinte അവിടുന്ന് 1 km കഴിഞ്ഞ് ഡെയിലി സോഡാ നാരങ്ങ കുടിക്കുന്ന കടയിൽ ഇരുന്നപ്പോ ആ സ്റ്റോപ്പിൽ ഒരു ബസ്സ് വന്ന് നിന്ന്.
“. ഹായ്.”
നോക്കിയപ്പോ ഡോറിൽ കിളിയെ തള്ളി നീക്കിഡോറിൽ തൂങ്ങി നിന്ന് നന്ദന….
മനു കൂവി കൊണ്ട് ചിരിച്ചു….
നന്ദന ആ ദേഷ്യത്തിന്
പോടാ…ഇവള്ടെ സൂക്കേടാ അടുത്ത വണ്ടിക് പോവാം എന്ന് പറഞ്ഞതാ..
നന്ദനയുടെ സങ്കടത്തോടെ ഉള്ള മറുപടി കേട്ട് ഞാൻ ചിരിച്ചു…
“നന്ദു..പെട്ടന്ന് വരണം” ഞാൻ പറഞ്ഞു
. ഞാൻ പറഞ്ഞത് കേട്ട് അവൾ
ആം…….. എന്ന് തലയാട്ടി ഒരു കള്ള ചിരി തന്നു…
വണ്ടി കടന്നു പോയി. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ്
ഒരു കാൾ
ഹരി… വണ്ടിയെടുത് പെട്ടന്ന് വാ… നമ്മടെ നന്ദന ബസ്സെന്ന് താഴെ വീണു….
കാവ്യ കരഞ്ഞുകൊണ്ട് പറഞ്ഞു
ഞാൻ ഞെട്ടി… ഡാ നന്ദു വണ്ടിയേന്ന് വീണെന്ന്… മനുവിനോട് പറഞ്ഞകൂട്ടത്തിൽ തന്നെ ഞാൻ വണ്ടിയിൽ കേറി……
എന്റെ ബൈക്ക് ഇന്നേ വരെ കാണാത്ത സ്പീഡിൽ ഞാൻ അവിടെ ചെന്നു … എന്റെ കണ്ണിൽകൂടി കണ്ണുനീർ ഒഴുകിയിറങ്ങി..
ആളുകളെ തള്ളിമാറ്റി ഒരു സ്‌ട്രക്ചർ ആംബുലസിലേക് കയാറ്റുന്നു..
അതിൽ
എന്റെ…
എന്റെ…
(.ഞാൻ വിക്കി വിക്കി പറഞ്ഞു )
നന്ദന
ചോരയിൽ കുളിച്..
നന്ദു……………….