ദേവതയെ കുറിച്ചാലോചിച്ചിരുന്നാൽ എൻ്റെ മാലാഖ പാലും കറന്ന് അവരുടെ പാട്ടിനു പോവും എന്ന് ഞാനൊരു അശിരീര് കേട്ടു.!
പല്ല് തേച്ച് ഒന്ന് ഫ്രഷ് ആയി, ലുങ്കി ശരിക്കൊന്ന് ഉടുത്ത് ഒരു ടീഷർട്ടും ഇട്ട്, ഞാൻ താഴേക്കിറങ്ങി. ഇന്നലെ നല്ല മഴയായത് കൊണ്ട് മുറ്റത്തുള്ള പുല്ലുകൾക്കിടയിൽ വെള്ളം കെട്ടിക്കിടക്കുകയാണ്, എനിക്കാണേൽ വെള്ളം നിറഞ്ഞ പുൽ മേടുകളിലൂടെ നടക്കാൻ നല്ല ഇഷ്ടമാണ്, അതൊരു പ്രത്യേകതരം ഫീൽ ആണ്. അങ്ങനെ ഞാൻ മുറ്റത്തൂടെ നടന്ന് ആലയിൽ എത്തി.
” മക്കളെ… നിങ്ങളറിഞ്ഞോ, ചേട്ടൻ പി എസ് സി റാങ്ക് ലിസ്റ്റിൽ കേറി കേട്ടാ.. അതുകൊണ്ട് നിങ്ങൾക്ക് ചെലവൊന്നും തന്നില്ലെന്നു പറയരുത് ”
അതും പറഞ്ഞ് ഞാൻ കുറച്ച് വൈക്കോൽ എടുത്ത് പശുക്കൾക്കെല്ലാം കൊടുത്തു.അവർക്ക് അത് അത്രയങ്ങ് പിടിച്ചില്ലെന്നുതോനുന്നു.. ഇടയ്ക്കൊക്കെ കുറച്ച് പിണ്ണാക്കെങ്കിലും വാങ്ങിത്താടെ എന്ന രീതിയിൽ ഒരു നോട്ടം.!! മാഷെ വീടിലെ പശുവല്ലേ അഹങ്കാരം ഇച്ചിരി ആവാം.
നിലത്ത് കെടന്ന ചാണകം വരിക്കൊണ്ട്, ” ഇനി വൈകാതെ ഞാനൊരു അധ്യാപകനാവും, അന്നേരം നിൻ്റെയൊക്കെ ഈ വൃത്തികെട്ട ചാണകം വാരൻ വേറെ ആളെ നോക്കിക്കോ.. ഞാൻ പറയത് വല്ലതും മനസ്സിലാവുന്നുണ്ടോ?”
അത് കേട്ട് ഒരുത്തൻ, ” ബാ….. ”
“ഹൊ.. നിനക്കെങ്കിലും മനസ്സിലായല്ലോ..”
അതിനു ശേഷം നിലം നന്നായ് വെള്ളമടിച്ച് കഴുകി നിവർന്ന് നിന്നപ്പോഴാ ഓർമ വന്നത്, ഇന്നലെ കൊണ്ടുവന്ന സ്വീറ്റ്‌സ് കുറച്ച് എടുത്തോണ്ട് വരാം, ഓമനേച്ചിക് കൊടുക്കാലോ..!
അച്ഛനും അമ്മയും കഴിഞ്ഞാൽ, ഞാൻ പാസ്സ് അയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഓമനേച്ചിആയിരിക്കും.